1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2015

സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദിയില്‍ വനിതകള്‍ വോട്ട് ചെയ്തു, വിജയിക്കുന്ന ആദ്യ വനിതയായി സലിമ അല്‍ ഒത്തൈബി. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കി ചരിത്രം സൃഷ്ടിച്ച സൗദി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ സ്ത്രീയാണ് സലിമ ബിന്റ് ഹസാബ് അല്‍ ഒത്തൈബി. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മെക്കയിലെ മുനിസിപ്പല്‍ കൗണ്‍സിലിലെ സീറ്റില്‍ നിന്നായിരുന്നു അവര്‍ വിജയിച്ചത്.

മെക്കയിലെ മദ്രിക ജില്ലയിലെ ഇവിടെ വിജയിച്ച മറ്റ് ആള്‍ക്കാരെല്ലാം പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കിയതിലൂടെ ചരിത്രം പിറന്ന തെരഞ്ഞെടുപ്പായിരുന്നു ശനിയാഴ്ച നടന്നത്. വോട്ടെടുപ്പിന് പുറമേ സ്ഥാനാര്‍ത്ഥിയാകുവാനും സ്ത്രീകള്‍ക്ക് അവസരം ലഭിച്ചു. മൊത്തം 6,440 പേരില്‍ 900 വനിതകളും മത്സര രംഗത്തുണ്ടായിരുന്നു.

21 ദശലക്ഷം ജനസംഖ്യയുള്ള സൗദിയില്‍ 18 വയസ്സിന് മുകളില്‍ പ്രായക്കാരായ 1.5 ദശലക്ഷം പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹര്‍. ഇവരില്‍ 119,000 സ്ത്രീ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. അതേസമയം പോളിംഗില്‍ വെറും 10 ശതമാനം സ്ത്രീകള്‍ മാത്രമാണ് അവരുടെ സമ്മതിദാനം വിനിയോഗിച്ചത്.

മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരോട് നേരിട്ട് വോട്ട് ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് പകരം പല സ്ഥാനാര്‍ത്ഥികളും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയായിരുന്നു വോട്ട് തേടിയത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തെ പ്രതികൂലമായി ബാധിച്ചെന്നായിരുന്നു വനിതകളുടെ പ്രതിഷേധം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.