സ്വന്തം ലേഖകന്‍: വധശിക്ഷയ്ക്ക് തൊട്ട് മുമ്പ് മകന്റെ കൊലയാളിക്ക് മാപ്പു നല്‍കി സൗദിക്കാരനായ പിതാവ്. അസീര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവാവ് വധശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രവിശ്യയിലെ സൗദി പൗരനാണ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്.
യുവാവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പാണ് പിതാവ് എത്തി മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്. ജനക്കൂട്ടത്തിനിടയില്‍ നിന്നും ഓടിവന്ന പിതാവ് വധശിക്ഷ നടപ്പിലാക്കരുതേ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊലയാളിക്ക് മാപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടം ആരവത്തോടെ അദ്ദേഹത്തെ എടുത്തു പൊക്കിയാണ് ആദരവ് പ്രകടിപ്പിച്ചത്.
പ്രതി ഈ കുറ്റത്തിന് രണ്ട് വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. കൊല ചെയ്യപ്പെട്ടവരുടെ മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്ന സൗദിയിലെ രീതിയാണ് മരണം കാത്തുനിന്ന യുവാവിന് തുണയായത്. പിതാവിന്റെ പ്രഖ്യാപനത്തില്‍ അന്തംവിട്ട ജനക്കൂട്ടം അദ്ദേഹത്തെ തോളിലേറ്റി ആഹ്ലാദ പ്രകടനവും നടത്തിയാണ് മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല