1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2012

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്നത് പോലെ പുകവലി നിര്‍ത്തിയാലും ഒരു വെടിക്ക് രണ്ടു പക്ഷിയാണ്. പുകവലി നിര്‍ത്തലാക്കിയാല്‍ ആരോഗ്യം നന്നാകും എന്ന് എല്ലാവര്ക്കും അറിയാം എന്നാല്‍ അതെങ്ങിനെ നമ്മുടെ സാമ്പത്തികവും നന്നാക്കും? നമുക്ക് നോക്കാം

ക്യാഷ്‌ ബെനിഫിറ്റ്

ഇരുപതു സിഗരറ്റ്‌ വച്ച് ദിവസവും വലിക്കുന്ന ഒരാള്‍ എത്ര രൂപയാണ് ഇതിനായി പാഴാക്കുന്നത് എന്ന് ആലോചിക്കുക. ഇന്നത്തെ വിലയനുസരിച്ച് ഇരുപതു സിഗരറ്റിന്റെ ഒരു പാക്കറ്റിന് വില 6.95 പൌണ്ടാണ്. ഒരു വര്ഷം 2537 പൌണ്ടാണ് ഈ വഴിയില്‍ ചോര്‍ന്നു പോകുന്നത് ഇതത്ര നിസാരമായ തുകയുമല്ല. മാസം 211 പൌണ്ടോളം ലഭിക്കുവാന്‍ ഇത് വഴി സാധിക്കുന്നു.

സേവിംഗ്സ് കൂട്ടാം

ഇങ്ങനെ ലഭിക്കുന്ന തുക നമ്മുടെ സേവിങ്ങ്സില്‍ ഇട്ടാല്‍ അത് നമുക്ക് പണം ഉണ്ടാക്കും. 3.15% എന്ന പലിശ നിരക്കില്‍ സേവിങ്ങ്സില്‍ നമുക്ക് ഇത് നിക്ഷേപിക്കാവുന്നതാണ്. ഇത് ഒരു വര്ഷം 2568 പൌണ്ടോളം ലാഭിക്കുന്നു. ചില ബാങ്കുകള്‍ 1.15% അധികം പലിശ നല്‍കുന്നുമുണ്ട്. ഇത് സേവിംഗ്സ് വര്‍ദ്ധിക്കുന്നതിന് കാരണമാകും.

ക്രെഡിറ്റ്‌ കാര്‍ഡ്‌ കടം അടക്കാം

രണ്ടായിരം പൌണ്ട് ക്രെഡിറ്റ്‌ കാര്‍ഡില്‍ കടമായി ഉണ്ടെങ്കില്‍ അതിനു 16.9% വച്ചാണ് പലിശ കണക്കാക്കുക. പലിശക്ക് മാത്രം മൂവായിരം പൌണ്ട് അടക്കെണ്ടാതായി വരുന്നു. സിഗരറ്റ് വലി ഉപേക്ഷിക്കുന്ന തുക മൂലം ഈ കുടിശിക അടക്കുക വഴി ഏകദേശം 3263 പൌണ്ടോളമാണ് നമുക്ക് ലാഭിക്കാന്‍ സാധിക്കുക. 211 പൌണ്ട് വച്ച് അടക്കുകയാണെങ്കില്‍ ഏകദേശം 22 മാസത്തിനുള്ളില്‍ ഈ കുടിശിക പൂര്‍ണ്ണമായും അടക്കുവാന്‍ സാധിക്കും.

പെന്‍ഷന്‍ കൂട്ടം

ഈ പണം പെന്‍ഷനില്‍ ഇടുന്നത് മറ്റൊരു വഴിക്ക് ലാഭകരമാണ്. ഒരു വര്ഷം 35000 പൌണ്ട് സമ്പാദിക്കുന്നുണ്ട് എങ്കില്‍ നൂറു പൌണ്ട് വച്ച് മാസം പെന്‍ഷനായി അടക്കേണ്ടി വരുന്നു. അങ്ങിനെ അയ്യായിരം പൌണ്ട് പെന്ഷന് സ്കീമില്‍ ഉണ്ടാകുകയും ചെയ്യും. ഓരോ മാസവും ലാഭിച്ച 211 പൌണ്ട് ഇതേ പെന്‍ഷന്‍ സ്കീമില്‍ ഇടുകയാണെങ്കില്‍ അവസാനം അറുപത്തി അഞ്ചാം വയസില്‍ നമുക്ക് ലഭിക്കുക 253532 പൌണ്ടാണ്. സാധാരണയേക്കാള്‍ 161488 പൌണ്ട് കൂടുതല്‍.

ലൈഫ്‌ ഇന്‍ഷുറന്‍സ്‌

ലൈഫ്‌ ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുന്നതും നല്ല രീതിയില്‍ ലാഭം നല്‍കുന്ന പദ്ധതിയാണ്. ഇപ്പോഴത്തെ പദ്ധതികള്‍ അനുസരിച്ചു ഏകദേശം 3951 പൌണ്ടോളം ലാഭിക്കാന്‍ ലൈഫ്‌ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ ഉപകരിക്കും. പദ്ധതികള്‍ താഴെ കൊടുക്കുന്നു

Age Sex Smoker Non-smoker Saving over term
30 Male Aviva £13.26 Aviva £7.94 £1,596
30 Female Aviva £10.03 Aviva £6.51 £1,056
40 Male Aviva £29.13 Bright Grey £15.96 £3,951
40 Female Aviva £25.39 Aviva £12.78 £3,783

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.