1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2015

സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന റെഫറണ്ടത്തിന് ശേഷം റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ കുതിച്ച് ചാട്ടമുണ്ടായതായി കണക്കുകള്‍. സ്‌കോട്ടീഷ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ നടന്ന നിക്ഷേപത്തില്‍ 81 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പെന്‍ഷന്‍ ഫണ്ടുകളും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമാണ് നിക്ഷേപം നടത്തിയവരില്‍ ഏറെയും. സ്‌കോട്ട്‌ലന്‍ഡില്‍ കഴിഞ്ഞ കൊല്ലം നടന്ന നിക്ഷേപങ്ങളില്‍ മൂന്നില്‍ ഒന്നും നടന്നത് അവസാന പാതത്തിലായിരുന്നു, അതായത് സ്‌കോട്ടിഷ് റെഫറണ്ടത്തിന് ശേഷം. റെഫറണ്ടത്തിന്റെ ഫലം എന്താണെന്ന് പുറത്തറിയുന്നത് വരെ പല ഡീലുകളും നിര്‍ത്തി വെയ്ക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും തീരുമാനമെടുത്തിരുന്നു. റെഫറണ്ടം തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പു വരുത്തിയശേഷമാണ് പല ഡീലുകളും മുന്നോട്ട് നീങ്ങിയത്.

സ്‌കോട്ട്‌ലന്‍ഡില്‍ മാത്രമല്ല, ബ്രിട്ടന്‍ സാമ്പത്തിക വളര്‍ച്ച നേടിയതും സാമ്പത്തികരംഗം മെച്ചപ്പെട്ടതിന്റെയും ഭാഗമായി പല ഭാഗത്തും നിക്ഷേപങ്ങളില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. തലസ്ഥാന നഗരിയായ ലണ്ടനില്‍ ആറ് ശതമാനം നിക്ഷേപ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ലണ്ടന് പുറത്തുള്ള മറ്റ് നഗരങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ വരെ നിക്ഷേപ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ലണ്ടനിലെ പ്രോപര്‍ട്ടികളുടെ ഉയര്‍ന്ന നിരക്കും സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും ലഭ്യത കുറവുമാണ് നിക്ഷേപ വളര്‍ച്ച കാര്യമായി രേഖപ്പെടുത്താത്തിന്റെ കാരണം. ലണ്ടന് പുറത്തുള്ള മറ്റ് നഗരങ്ങല്‍ നിക്ഷേപ വളര്‍ച്ച വലിയ തോതില്‍ നേടിയതിനാലാണ് ലണ്ടന്റെ വളര്‍ച്ച ചെറുതായി തോന്നുന്നതെന്ന വിലയിരുത്തലുകളുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.