1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

കൊല്ലം: വരനും കൂട്ടരുമെത്തിയപ്പോള്‍ മുഹൂര്‍ത്തസമയം കഴിഞ്ഞിരുന്നു. എങ്കിലും വധുവിന്റെ ബന്ധുക്കള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹം നടന്നു. വിവാഹശേഷംവധൂവരന്മാര്‍ക്കൊപ്പം വരന്റെ കൂട്ടത്തിലുണ്ടായിരുന്ന ചിലരെ ഫോട്ടോയെടുക്കാന്‍ വിളിക്കുമ്പോള്‍ രണ്ടാംകെട്ടിന്റെ ഫോട്ടോയ്ക്ക് നില്‍ക്കാന്‍ പറ്റില്ലെന്ന്’ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. ഇതോടെ ബന്ധം ഉലഞ്ഞുതുടങ്ങി.
വരന്റെആള്‍ക്കാരെ ചോദ്യം ചെയ്തപ്പോള്‍ വരന്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്നും അത് മറച്ച് വച്ചാണ് കല്യാണം നടത്തിയതെന്നും ബോദ്ധ്യമായി. മുമ്പ് വിവാഹം കഴിച്ച വിവരം മറച്ചുവച്ചതിനാല്‍ തനിക്ക് ഈ ബന്ധം വേണ്ടെന്ന നിലപാടില്‍ വധു ഉറച്ചുനിന്നതോടെ വിഷയം പൊലീസ് സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് ഇരുകൂട്ടരുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ വധവുന്റെ കൂട്ടര്‍ക്ക് ചെലവായ 80,000 രൂപ തിരിച്ചുനല്‍കി വരനും കൂട്ടരും തടിയൂരുകയായിരുന്നു. തലേദിവസംതന്നെ ആലപ്പുഴയില്‍ നിന്നെത്തിയ വരനും കൂട്ടരും ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് വിവാഹസ്ഥലത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.