1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

സക്കറിയ പുത്തന്‍കളം

ബര്‍മിങ്ഹാം: ബര്‍മിങ്ഹാമിലെ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലൂടെയും പ്രാര്‍ത്ഥനാശക്തിയിലൂടെയും കണ്ട രോഗശാന്തിയുടെ സാക്ഷ്യപ്പെടുത്തല്‍ വൈദ്യശാസ്ത്രത്തിനും വിശ്വാസികള്‍ക്കും അത്ഭുതമായി. ഹന്ന, മരിയ എന്ന രണ്ട കുട്ടികള്‍ക്കാണ് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് രോഗശാന്തി ലഭ്യമായത്.

ചിക്കന്‍പോക്‌സ് അതീവഗുരുതരമായി ബാധിച്ച ഹന്ന രോഗത്താല്‍ നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. നിരവധി ചികിത്സകള്‍ ലഭ്യമാക്കിയെങ്കിലും ഒന്നും ഫലവത്തായില്ല. ഫാ. സജി ഓലിക്കലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകാരും ശക്തമായി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അത്ഭുതകരമാംവിധം ഹന്ന രോഗസൗഖ്യം പ്രാപിക്കുകയും യാതൊരു കുഴപ്പവുമില്ലാതെ നടക്കുകയും ചെയ്തു. രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്ന ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ആള്‍ത്താരയിലേക്ക് ചുണക്കുട്ടിയായി നടന്നുവന്ന ഹന്നയെ വിശ്വാസ സമൂഹം കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

മരിയ എന്ന നാലുവയസുകാരിക്ക് മത്സ്യമാംസാദികള്‍ അലര്‍ജിയായിരുന്നു. അലര്‍ജി മൂലം ഇരു കവിളുകളും വരണ്ടിരുന്ന മരിയക്ക് ഡോക്ടര്‍ പരീക്ഷിക്കാത്ത ക്രീമുകള്‍ ഇല്ല. മത്സ്യമാംസാദികള്‍ നാല് വര്‍ഷമായി കഴിക്കാന്‍ സാധിക്കാത്ത മരിയയുടെ മാതാപിതാക്കള്‍ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ യേശു തന്റെ അസുഖം ഭേദമാക്കിയെന്നും മത്സ്യമാംസങ്ങളടങ്ങിയ ഭക്ഷണം തനിക്ക് നല്‍കണമെന്നും മരിയ പറഞ്ഞു. മാതാപിതാക്കള്‍ ഭക്ഷണം നല്‍കുകയും എന്നാല്‍ അലര്‍ജിയുടെ യാതൊരു ലക്ഷണവും മരിയ പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് ഡോക്ടറുടെ അരികില്‍ എത്തിയ മരിയയെക്കണ്ട് ഡോക്ടര്‍ പോലും അത്ഭുതപ്പെട്ടുപോയി.

യുകെയിലെങ്ങും വിശ്വാസത്തിന്റെയും ആത്മീയതയുടെയും ശക്തമായ പ്രഘോഷണമാകുകയാണ് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍. രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ യുകെയുടെ നിരവധി ഭാഗങ്ങളില്‍ നിന്നും വിശ്വാസ സമൂഹം ഒഴുകിയെത്തുന്നുണ്ട്. അടുത്ത കണ്‍വെന്‍ഷന്‍ നവംബര്‍ 12 ന് നടത്തപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.