1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ 21 എന്‍ജിനീയറിങ് കോളേജുകള്‍ നിലവാരം കുറഞ്ഞവയെന്നാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, യോഗ്യതയുള്ള അധ്യാപകര്‍ എന്നിവ അടിസ്ഥാനമാക്കി സമിതി കോടതിയില്‍ സമര്‍പ്പിച്ചതാണ് ഈ റിപ്പോര്‍ട്ട്. ഇതിനു പുറമേ എല്ലാ കോളേജുകളുടേയും വിജയശതമാനം കൂടി കോടതി വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു.

ഇക്കാര്യം കൂടി പരിശോധിച്ചാണ് വിജയശതമാനം കുറഞ്ഞ, നിലവാരമില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

എം.ജി സര്‍വകലാശാലയിലെ ഏഴും കാലിക്കറ്റ് സര്‍വകലാശാലയിലെ ആറും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ നാലും കേരള സര്‍വകലാശാലയിലെ മൂന്നും കണ്ണൂര്‍ സര്‍വകലാശാലയിലെ ഒന്നും ഉള്‍പ്പെടെയാണ് 21 കോളേജുകളെ സമിതി നിലവാരം കുറഞ്ഞ കോളേജുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്.

ഓരോ കോളേജിലേയും അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നിലവാരം, യോഗ്യതയുള്ള വേണ്ടത്ര അധ്യാപകര്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സമിതി കോളേജുകളുടെ പഠനം നടത്തിയത്. ഇതിന് പുറമേ, 2008-09, 2009-10, 2010-11 അധ്യയന വര്‍ഷങ്ങളിലെ വിജയശതമാനവും കോടതിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.