1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

ഷഫീലയുടെ മരണത്തെ കുറിച്ചുളള അന്വേഷണം തന്റെ കുടുംബത്തെ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞെന്ന് പിതാവ് ഇഫ്തിക്കര്‍ അഹമ്മദ്. താനാണ് ഷഫീലയെ കൊന്നതെന്ന മറ്റ് കുടുംബാംഗങ്ങളുടെ ആരോപണം ഇഫ്തിക്കര്‍ ആവര്‍ത്തിച്ച് നിഷേധിച്ചു. ഷഫീലയെ വീട്ടിസ് നിന്ന് കാണാതാവുകയായിരുന്നുവെന്നും പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോഴാണ് മരണവിവരം താനും അറിയുന്നതെന്നും ഇഫ്തിക്കര്‍ കോടതിയില്‍ ബോധിപ്പിച്ചു.

പാശ്ചാത്യ ജീവിതശൈലി നയിക്കുന്നുവെന്ന് ആരോപിച്ച് മകള്‍ ഷഫീലയെ പിതാവ് ഇഫ്തിക്കറും മാതാവ് ഫര്‍സാനയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍ മകളുടെ മരണത്തിന് ഉത്തരവാദി ഇഫ്തിക്കറാണന്നും താന്‍ അതിന് സാക്ഷിയാണന്നും മാതാവ് ഫര്‍സാന കോടതിയെ അറിയിച്ചിരുന്നു. ഷഫീലക്ക് എന്തുസംഭവിച്ചു എന്ന് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഫര്‍സാന കോടതിയില്‍ ബോധിപ്പിച്ചു.

എന്നാല്‍ എന്തുകൊണ്ടാണ് ഫര്‍സാന കോടതിയില്‍ മൊഴിമാറ്റി പറഞ്ഞതെന്ന് അറിയില്ലെന്ന് ഇഫ്തിക്കര്‍ കോടതിയെ അറിയിച്ചു. ഷഫീലയെ താന്‍ മര്‍ദ്ദിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴി ശരിക്കും വേദനാജനകമാണ്. ഈ അന്വേഷണം എന്റെ കുടുംബത്തെ തന്നെ തകര്‍ത്തുകളഞ്ഞു – ഇഫ്തിക്കര്‍ പറഞ്ഞു. മകളുടെ കൊലപാതക കുറ്റം നിങ്ങളുടെ ചുമലില്‍ വന്നതിനെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുളളതെന്ന് പ്രതിഭാഗം ക്യൂണ്‍ കോണ്‍സല്‍ ടോം ബേലിസ്സിന്റെ ചോദ്യത്തിന് തനിക്ക് ഇത് വിശ്വസിക്കാനാകുന്നില്ലെന്ന് ഇഫ്തിക്കര്‍ മറുപടി പറഞ്ഞു. തികച്ചും നിരാശാജനകമാണിത്. ഈ അന്വേഷണം എന്റെ കുടുംബത്തെ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞു.

മകളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ എന്ത് വികാരമാണ് തോന്നിയതെന്ന ചോദ്യത്തിന് ഇഫ്തിക്കര്‍ മറുപടി പറയുമ്പോള്‍ വിങ്ങിപ്പൊട്ടി. ഷഫീല മരിച്ചുവെന്നത് തനിക്കും കുടുംബത്തിനും വിശ്വസിക്കാനായില്ലന്നും ഗദ്ഗദ കണ്ഠനായി ഇഫ്തിക്കര്‍ അറിയിച്ചു. എന്തിനാണ് കുടുംബം തനിക്കെതിരേ അരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ഇഫ്തിക്കര്‍ പറഞ്ഞു. 2003 സെപ്റ്റംബറിലാണ് ഷഫീലയെ കാണാതാരുന്നത്. 2004 ഫെബ്രുവരിയില്‍ കുംബ്രിയയിലെ കെന്റ് നദീ തീരത്തുനിന്നാണ് ഷഫീലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.