1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2011


സ്വതവേ മതത്തിന്റെ പേരില്‍ വലിയ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത ജനതയാണ് യുകെയിലേത്, എന്നാലിപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മത വിഭാഗക്കാര്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ കഴിയുന്ന യുകെയിലെയും പൊതു സമൂഹത്തിന്റെ ഭാവി സുരക്ഷിതമല്ലെന്നതിന്റെ സൂചനയാണ് സമീപ കാലത്ത് യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ്ലീം തീവ്രവാദികള്‍ ലണ്ടനിലെ പല സ്ഥലങ്ങളെയും ഷരിയ നിയന്ത്രണ മേഖലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്, അതിനായവര്‍ പോസ്റ്റര്‍ കാംപേയ്ന്‍ തുടങ്ങി കഴിഞ്ഞു.

സാമുദായിക ഐക്യത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കും വിധം പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇത് ഷരിയ നിയന്ത്രണ മേഖലയാണെന്നും, ഇവിടെ മുസ്ലീം നിയമങ്ങള്‍ പാലിക്കപ്പെടണം എന്നുമാണ്. മഞ്ഞ നിറത്തിലുള്ള ഈ പോസ്റ്ററുകള്‍ ലണ്ടനിലെ വിവിധ സ്ട്രീറ്റ്ളിലാണ് പ്രത്യക്ഷ പെട്ടിരിക്കുന്നത്. ലണ്ടനിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമായ ടവര്‍ ഹാംലെറ്റ് കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചൂതുകളി ,സംഗീതം,രതി മദ്യം, മയക്കുമരുന്ന് ഇതൊന്നും തന്നെ ഈ മേഖലയില്‍ പാടില്ലെന്നും പോസ്റ്ററില്‍ പറയുന്നു.

മുസ്ലീം തീവ്രവാദ പുരോഹിതനായ അന്‍ജേം ചൌദരിയാനു ഇതിനു പിന്നില്‍, ഇസ്ലാം ഫോര്‍ യുകെ എന്ന നിരോധിത സംഘടനാ പ്രവര്‍ത്തകനായ ചൌദരി പറയുന്നത് അവര്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങാന്‍ നൂറ് കണക്കിനാളുകള്‍ ഇപ്പോള്‍ ലണ്ടനില്‍ ഉണ്ടെന്നാണ്, 50000 ല്‍ അധികം പോസ്റ്ററുകള്‍ ഇനിയും വിതരണം ചെയ്യാനുമുണ്ടത്രേ. ക്രമസമാധാന നില തകിടം മറിഞ്ഞിരിക്കുന്ന 25 സ്ട്രീറ്റ്കളാണ് ഷരിയ നിരന്ത്രണ മേഖലയാക്കിയിരിക്കുന്നത് എന്നും, ബ്രിട്ടീഷ് നഗരങ്ങളിലെ ലഹരി ഉപഭോഗവും വ്യഭിചാരവും തുടച്ചു മാറ്റുകയാണ് ലക്ഷ്യമെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.

ഇതേസമയം നോര്‍വേ കൂട്ടക്കൊലയില്‍ പ്രതിഷേദിച്ച്‌ വാല്‍തന്‍ ഫോരെസ്റ്റില്‍ ഒരു റാലി നടത്താനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍പ് ഗേ ഫ്രീ മേഖല എന്ന സ്റ്റിക്കറുകള്‍ ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കിഴക്കന്‍ ലണ്ടനിലെ സ്ത്രീകളോട് തട്ടമിടാനും, ഇട്ടില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. സ്കോട്ട്ലണ്ട് യാര്‍ഡും ലോക്കല്‍ കൌണ്‍സിലും ഇപ്പോള്‍ ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനു പുറകിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും അവര്‍ തുടങ്ങി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.