1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2011

‘അത്ഭുതദ്വീപ്’ സിനിമയില്‍ അഭിനയിച്ച വേണുവിന് രണ്ടടി പൊക്കമുള്ള ദീപ ജീവിതസഖിയായി. മടവൂര്‍ അയണിക്കോട്ടുകോണം കൊച്ചുവീട്ടില്‍ വേണുഗോപാല്‍ (36) പോരുവഴി നടുവിലമുറി പടിഞ്ഞാറേവീട്ടില്‍ തെക്കതില്‍ ദീപ (34) യെ ജീവിതസഖിയാക്കിയപ്പോള്‍ ഇരുവീട്ടുകാര്‍ക്കും നിനച്ചിരിക്കാതെ മക്കള്‍ക്ക് ജീവിതപങ്കാളികളെ കണ്ടത്തിയ നിര്‍വൃതിയായിരുന്നു.

പൊക്കമില്ലായ്മ കാരണം വിവാഹം നടക്കില്ലെന്ന ചിന്തയിലായിരുന്നു ഇത്രയും കാലം. വിവാഹം പോലെ അവിചാരിതമായിട്ടായിരുന്നു ഇരുവരുടേയും കണ്ടുമുട്ടലും. വേണുവിന്റെ വീടിന് സമീപമുള്ള മടവൂര്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ദീപ. ദീപയെ കണ്ട വേണു പിതാവ് ബാലകൃഷ്ണപിള്ളയോട് വിവരം പറയുകയും ഇദ്ദേഹം ദീപയുടെ പിതാവ് വാസുദേവന്‍ പിള്ളയുമായി കൂടിയാലോചിച്ച് വിവാഹതീയതി ഉറപ്പിക്കുകയുമായിരുന്നു.

ഇന്നലെ വധൂഗൃഹത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ കൌതുക കല്യാണം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം കോളജ് കുമാരന്‍ എന്ന സിനിമയിലും നിരവധി സീരിയലുകളിലും വേണു അഭിനയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.