1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2012

ഷുക്കൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ടി വി രാജേഷ് എം എല്‍ എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടജി ജഡ്ജി എന്‍ കെ ബാലചന്ദ്രന്‍ പിന്‍മാറി. കേസില്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി കണ്ണൂര്‍ കോടതിയില്‍ ഹാജരായ ശ്രീധരന്റെ സഹപ്രവര്‍ത്തകാനായിരുന്നു ബാലചന്ദ്രന്‍ എന്ന ആരോപണത്തെ തുടര്‍ന്നാണ് പിന്മാറ്റം.

സി പി എം നേതാവ് എം വി ജയരാജനാണ് ഈ ആരോപണവുമായി രംഗത്ത് വന്നിരുന്നത്. കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ജയരാജന്‍ ഇക്കാര്യം പരാമര്‍ശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ടി വി രാജേഷ്‌ എംഎല്‍എ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.