1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2012

മോന്‍സി ചിങ്ങവനം

സിസിലിയ: മലയാളി അസോസിയേഷന്‍ സിസിലിയ യുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2-ന് ഞായറാഴ്ച പാത്തി സെന്റ്‌ ജോസഫ്‌ ഹള്ളില്‍ വച്ച് ഓണാഘോഷം നടത്തി. രാവിലെ സെന്റ്‌ നിക്കോള പള്ളി അങ്കണത്തില്‍ അത്തപ്പൂക്കളത്തോട് കൂടി ആരംഭിച്ച ആഘോഷ പരിപാടി സെന്റ്‌ ജോസഫ്‌ ഹാളില്‍ ഫാ. ആഞ്ചലോ ഉദ്ഘാടനം ചെയ്തു. ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌, മുന്‍ പ്രസിഡന്റ്‌ ജയ്മോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടി ആഘോഷം സമാപിച്ചു. പരിപാടികള്‍ക്ക് ജോബി ഒരിക്കാല, ടോമി തോമസ്‌, ബെന്നി പാറയില്‍ , ജോസ്, ബിജു തോമസ്‌, ജിനി സജി, സ്റ്റേബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വന്‍ നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.