1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇടക്കിടെ ഭീഷണി മുഴക്കാതെ രാജിവെച്ചു പുറത്തുവരാനുള്ള ഇച്ഛാശക്തി തൃണമൂല്‍ കോണ്‍ഗ്രസ് കാണിക്കണമെന്ന് ശിവസേന.

ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച, ഡീസല്‍ വില കുത്തനെ കൂട്ടിയ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് പുറത്തുവരാന്‍ എന്‍സിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും സാധിക്കണം.

സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം ശിവസേന സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെ എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇന്ധനവില ഇങ്ങനെ കൂടി പോകുന്നത് എത്രകാലം നമ്മള്‍ സഹിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ ജനം തൂത്തെറിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ആദിത്യ താക്കറെ സംഘടിപ്പിച്ച സൈക്കിള്‍ റാലിയുടെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ പോലുള്ള ഇത്തരത്തിലുള്ള ജനവിരുദ്ധമായ സര്‍ക്കാറിന് പിന്തുണച്ചുകൊണ്ടിരിക്കുന്നത് അദ്ഭുതകരമാണ്. സഖ്യകക്ഷികളെല്ലാം തന്നെ പുറത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.