1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2011

ലണ്ടന്‍: സോമര്‍സെറ്റ് സ്‌ക്കൂളില്‍ സ്‌ക്കേര്‍ട്ട് നിരോധിച്ചു. സ്‌ക്കേര്‍ട്ട് നന്നേ ചെറുതായതിനാല്‍ അത് കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്നും തിരിയാന്‍ കാരണമാകുമെന്ന് കണ്ടാണ് നിരോധനം. സോമര്‍സെറ്റിലെ നെയ്ല്‍സിയ സ്‌ക്കൂളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ മുതല്‍ ഇവിടുത്തെ കുട്ടികള്‍ സ്‌കേട്ടിന് പകരം പാന്റുകള്‍ ധരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിയമംലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സ്‌പെഷല്‍ ഗവര്‍ണേഴ്‌സ് മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. ടൈറ്റായ പാന്റുകള്‍ ധരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രത്തിന്റെ ഔട്ട്‌ലൈന്‍ വരെ ദൃശ്യമാകുമെന്നതിനാല്‍ 2009ല്‍ ‘മിസ് സെക്‌സി’ ബ്രാന്റെഡ് പാന്റുകള്‍ സ്‌ക്കൂളില്‍ ധരിക്കുന്നത് നിരോധിച്ചിരുന്നു.

എല്ലാ വിദ്യാര്‍ത്ഥികളുടേയും ശ്രദ്ധ പഠനകാര്യത്തില്‍ നിലനിര്‍ത്തണമെങ്കില്‍ പാന്റുകള്‍ ധരിപ്പിക്കുന്നതാണ് നല്ലതെന്ന് നീണ്ട ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കുകയായിരുന്നെന്ന് പ്രധാന അധ്യാപകന്‍ ഡേവിഡ് ന്യൂ പറഞ്ഞു. 2009 സെപ്റ്റംബര്‍ മുതല്‍ തങ്ങളുടെ സ്‌ക്കൂള്‍ യൂണിഫോം ഇഷ്ടമുള്ളതരത്തില്‍ ധരിക്കാന്‍ സ്‌ക്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ അവകാശമാണിപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

തീരുമാനമെടുക്കുന്നതിനു മുന്‍പ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ഇക്കാര്യത്തെക്കുറിച്ച് ഗവര്‍ണര്‍മാര്‍ ചര്‍ച്ചനടത്തിയിരുന്നു. തീരുമാനം പ്രഖ്യാപിച്ചശേഷം ഇത് സ്‌ക്കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും രക്ഷതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി അവര്‍ക്ക് കത്തുകള്‍ അയക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.