1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2012

ഡെയ്സി ഷാജി

ന്യൂകാസില്‍ സയന്‍സ് കോളേജില്‍ നടന്ന എസ്.എം.എ യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയ്യതി വൈകുന്നേരം 6 മണിയോടെ ആരഭിച്ചു. എസ്എംഎ യുടെ പ്രസിഡണ്ട് ജോഷി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്‌ സ്വാഗതവും ജോസ്‌ എബ്രഹാം ക്രിസ്തുമസ് സന്ദേശവും നല്‍കി.

ക്രിസ്തുമസ് കരോള്‍ ഗാനതാളത്തില്‍ ചുവടുവെച്ചു സാന്ത വേദിയില്‍ എത്തിയപ്പോള്‍ സദസ് ഇളകി മറിഞ്ഞു. മധുരം വിതരണം ചെയ്തുകൊണ്ട് എല്ലാവര്‍ക്കുമൊപ്പം സാന്തായും ക്രിസ്തുനാഥന്റെ തിരുപ്പിറവിയുടെ സന്തോഷത്തില്‍ പങ്കുകൊണ്ടു. കാര്‍ഡിഫിലെ ലിറ്റില്‍ എയ്ഞ്ചല്‍സിന്റെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊപ്പം എസ്എംഎ ഡാന്‍സ്‌ സ്കൂളിലെ വിദ്യാര്‍ഥികളുടെ നൃത്ത ചുവടുകളും അരങ്ങേറിയപ്പോള്‍ സദസ തിമിര്ത്താടി.

യുക്മ നാഷണല്‍ കലാമേളയില്‍ കലാതിലകമായ രേഷ്മ എബ്രഹാമിനെയും രണ്ടാം സ്ഥാനം നേടിയ ജെനീറ്റ തോമസിനെയും വേദിയില്‍ ആദരിച്ചു. കലാമേളയില്‍ സമ്മാനം നേടി എസ്എംഎ യുടെ യശസ്‌ ഉയര്‍ത്തിപ്പിടിച്ച ഏവരെയും അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും കണ്‍വീനര്‍മാരായ വിനു ഫോര്മിനും, റോജി ടി ജോണും ചേര്‍ന്നു നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ഡിന്നര്‍ വിഭവസമൃദ്ധി കൊണ്ടും രുചിവൈഭവം കൊണ്ടും ആഘോഷത്തിന്റെ പൂര്‍ണ സംതൃപ്തി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.