1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2016

സ്വന്തം ലേഖകന്‍: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍, ഇത്തവണ 888 രൂപക്ക് നല്‍കാമെന്ന് വാഗ്ദാനം. 251 രൂപക്ക് ഫ്രീഡം 251 എന്ന സ്മാര്‍ട്ട് ഫോണ്‍ നല്‍കാമെന്ന പരസ്യവുമായി റിങ്ങിങ് ബെല്‍ എന്ന കമ്പനി രംഗത്തെത്തിയതിന് തൊട്ടു പിന്നലെയാണ് അടുത്ത കൂട്ടര്‍ അവതരിച്ചത്.

888 രൂപക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം ചെയ്തുകൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നത് ഡോകോസ് XI എന്ന ജയ്പുര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. വെള്ളിയാഴ്ചയോടെ ബുക്കിങ് അവസാനിക്കുന്ന ഫോണിന്റെ വിതരണം മേയ് രണ്ടു മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നേരത്തേ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ എം ഫോണിന്റെ ‘മാംഗോ ഫോണ്‍’ വമ്പന്‍ പരസ്യം നല്‍കി ബുക്കിങ് നടത്തിയെങ്കിലും കമ്പനി ഉടമകള്‍ പൊലീസ് പിടിയിലാവുകയായിരുന്നു. ഡോകോസ് കമ്പനിയെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.