1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

പുകവലിയില്‍ നിന്ന രക്ഷനേടാന്‍ സഹായിക്കുന്ന വാക്‌സിനേഷന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ഇന്‍ജെക്ഷന്‍ എടുത്താല്‍ ജീവിതത്തിലൊരിക്കലും പിന്നീട് പുകവലിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം. കുട്ടികള്‍ക്കും കടുത്ത പുകവലിക്കാര്‍ക്കും ഈ ഇന്‍ജെക്ഷന്‍ ഉപയോഗിക്കാവുന്നതാണ്. ന്യൂയോര്‍ക്കിലെ വെയില്‍ കോര്‍ണെല്‍ മെഡിക്കല്‍ കോളജിലെ ശാസ്ത്രജ്ഞരാണ് പുതിയ വാക്‌സിന്‍ കണ്ടെത്തിയിരിക്കുന്നത്. എലികളിലെ പരീക്ഷണം വിജയകരമായിരുന്നുവെന്നും ഉടന്‍ തന്നെ മനുഷ്യരില്‍ ഇത് പരീക്ഷിച്ച് തുടങ്ങുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

നിലവില്‍ പുകവലി കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് പുതിയ വാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. റോണാള്‍ഡ് ക്രിസ്റ്റല്‍ പറഞ്ഞു. നിക്കോട്ടിന്‍ എന്ന പദാര്‍ത്ഥം നമ്മുടെ തലച്ചോറിലെത്തി ഹൃയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറക്കുന്നതാണ് പുകവലിക്കുമ്പോള്‍ സുഖം തോന്നാന്‍ കാരണം. എന്നാല്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ പുകവലിക്കുന്നത് കൊണ്ട് ഇത്തരം സുഖങ്ങളൊന്നും കിട്ടാന്‍ പോകുന്നില്ല. ഫലമായി ആസ്വഭാവം ഉപേക്ഷിക്കാന്‍ ആള്‍ തയ്യാറാകും. ലോകത്താകമാനം നിരവധി ആളുകളാണ് പുകവലി കാരണം ബുദ്ധിമുട്ടുന്നത്. പലരും ഈ സ്വഭാവം ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പുതിയ വാക്‌സിന്‍ ഇത്തരക്കാരെ സഹായിക്കും – വെയില്‍ കോര്‍ണെല്‍ മെഡിക്കല്‍ കോളേജിലെ ജനിറ്റിക്സ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ കൂടിയായ ഡോ. ക്രിസറ്റല്‍ പറഞ്ഞു.

രക്തത്തിലെത്തുന്ന നിക്കോട്ടിനെ വേര്‍തിരിച്ച് പുറത്ത് കളയുന്ന ഒരു ആന്റിബോഡി കണക്കാണ് പുതിയ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. വാക്‌സിന്‍ ശരീരത്തിലെത്തിയാല്‍ പിന്നെ ശരീരം തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ച് തുടങ്ങും. അതിനാല്‍ വാക്‌സിനെടുത്തയാള്‍ ജീവിതത്തിലൊരിക്കലും പുകവലിക്കുമെന്ന പേടിവേണ്ട. വാക്‌സിന്‍ ശരീരത്തിന് തന്നെ നിക്കോട്ടിനെതിരായ മോണോക്ലോണല്‍ ആന്റിബോഡികളെ ഉത്പാദിപ്പിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ പുകവലിക്കെതിരേ ശക്തമായ ഒരു പ്രതിരോധ സംവിധാനമൊരുക്കാന്‍ ശരീരത്തിന് കഴിയുന്നു. വാക്‌സിനെടുത്ത ഏതാണ്ട് 70 മുതല്‍ 80 ശതമാനം വരെ ആളുകള്‍ ആറ് മാസത്തിനുളളില്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിച്ചതായി കണ്ടെത്തി. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണോ വേണ്ടയോ എന്ന് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം. വാക്‌സിനെടുക്കുന്നത് ഭാവിയില്‍ അവര്‍ പുകവലിക്കുന്നത് മൂലമുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.