1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടിയ യുവാവ് ബാഗ്ലൂര്‍ ഐബിഎം ജീവനക്കാരിക്ക് അന്തകനായി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയില്‍ യുവാവ് ഐ.ബി.എം ജീവനക്കാരിയെ ലാപ്‌ടോപ്പിന്റെ ചര്‍ജ്ജര്‍ ഉപയോഗിച്ച് കെലപ്പെടുത്തുകയായിരുന്നു.

ഐ.ബി.എം ജീവനക്കാതിയായ കുസും സിംഗ്ല എന്ന സ്ത്രീയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുക്ബിര്‍ സിംഗ് എന്നയാളാണ് കൊലപ്പെടുത്തിയത്. ഇയാളെ ഹരിയാനയില്‍ നിന്നും പോലീസ് പിടികൂടി. ചോദ്യം ചെയ്യലിനായി ഇയാളെ ബംഗളൂരുവില്‍ എത്തിച്ചിട്ടുണ്ട്.
സിംഗ്ലയുടെ ഒപ്പം ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കുന്ന യുവതിയാണ് മൃതദേഹം ആദ്യഗ കണ്ടത്. സിംഗ്ലയുടെ കഴുത്തില്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജറിന്റെ വയര്‍ ചുറ്റിയ നിലയിലായിരുന്നു.

സിംഗ്ലയും സുക്ബിറും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ മൂന്ന് മാസം മുമ്പാണ് പരിചയക്കാരായത്. ചൊവ്വാഴ്ച സുക്ബറിനെ സിംഗ്ല ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഫ്‌ളാറ്റിലെത്തിയ സുക്ബര്‍ തനിക്ക് പണം വേണമെന്ന് സിംഗ്ലയോട് പറയുകയായിരുന്നു.

50,000 രൂപയാണ് ആദ്യം ഇയാള്‍ ആവശ്യപ്പെട്ടത് എന്നാല്‍ അവസാനം അത് 5,000 ആയി. എന്നാല്‍ ഇതും നല്‍കാന്‍ സിംഗ്ല തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും സുക്ബര്‍ സിംഗ്ലയുടെ കഴുത്തില്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജര്‍ കുടുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.