സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയിലെ കൈവിട്ട കളികള്‍ക്ക് വിലങ്ങിടാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക മാധ്യമങ്ങളിലെ തുറന്ന അഭിപ്രായ പ്രകടനങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പുതിയ നിയമ നിര്‍മാണത്തിന് പ്രേരിപ്പിക്കുന്നത്.
സുപ്രീം കോടതി റദ്ദാക്കിയ വിവരസാങ്കേതിക വിദ്യ നിയമത്തിലെ 66എ വകുപ്പ് പുതിയരൂപത്തില്‍ മറ്റൊരു വകുപ്പാക്കി നിയമത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീകരവാദം വളരുന്നു, ഗുരുതര ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നു തുടങ്ങിയ വിശദീകരണത്തോടെയാണ് പഴയവകുപ്പ് വീണ്ടും വരുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ 66എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വകുപ്പ് റദ്ദാക്കിയതോടെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്നുവെന്നാണ് പൊലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും വാദം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല