സ്വന്തം ലേഖകന്‍: സ്‌പെയിനിന്റെ സൗന്ദര്യത്തിന് ലോക സുന്ദരിപ്പട്ടം, പിന്നിലാക്കിയത് 114 സുന്ദരികളെ. 23 കാരിയായ മിസ് സ്‌പെയില്‍ മിറേയ ലാലഗുന റോസെയെയാണ് ലോകസുന്ദരിയായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയില്‍ നടന്ന മത്സരത്തിലാണ് മിസ് സ്‌പെയിന്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്.
114 സുന്ദരികളെ പരാജയപ്പെടുത്തിയാണ് മിരിയയുടെ നേട്ടം. ചൈനയലെ സാന്‍യയിലെ തിയേറ്ററില്‍ വച്ചു നടന്ന സൗന്ദര്യ പോരാട്ടത്തില്‍ 114 സുന്ദരികളെയാണ് മിറേയ ലാലഗു റോസെ മറികടന്നത്.
കഴിഞ്ഞ വര്‍ഷം ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കയുടെ ജോളിന്‍ സ്‌ട്രോസ് മിറേയ ഇത്തവണത്തെ സുന്ദരിക്ക് കിരീടമണിയിച്ചു. മത്സരത്തില്‍ ആദ് റണ്ണറപ്പായി റഷ്യയുടെ മിസ് സോഫിയായെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയുടെ മരിയ ഹാര്‍ഫാന്റിയാണ് രണ്ടാം റണ്ണറപ്പ്.
ഇന്ത്യയുടെ സുന്ദരിയായ അദിഥി ആര്യയ്ക്ക് അവസാന 20 റൗണ്ടില്‍ പോലും ഇടം നേടാനാവാതെ പുറത്താവേണ്ടി വന്നത് ഇന്ത്യന്‍ മാധ്യമങ്ങളെ നിരാശപ്പെടുത്തുകയും ചെയ്തു.
ചൈനയിലെ മനുഷ്യാവകാശങ്ങളെ വിമര്‍ശിച്ചതിന് കാനഡയുടെ സുന്ദരിക്ക് വിസ നിഷേധിച്ചതിന്റെ വിവാദത്തിനിടയിലായിരുന്നു ഇത്തവണത്തെ മത്സരം. സംഭവത്തെ തുടര്‍ന്ന് ചൈനയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം ചെറുതായി ഉലയുകയും ചെയ്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല