സ്റ്റീവനേജ് : സ്റ്റീവനേജില്‍ പത്തു ദിവസങ്ങളിലായി നടത്തപ്പെടുന്ന ജപമാല സര്‍പ്പണം ഒക്ടോബര്‍ 31 നു തിങ്കളാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകുന്നേരം 8.30 നു പാടും പാതിരി എന്നറിയപ്പെടുന്ന ഫാ പോള്‍ പൂവത്തിങ്കല്‍ CMI അര്‍പ്പിക്കുന്ന വിശുദ്ധബലിയോടെ ജപമാല സമാപന ശുശ്രൂക്ഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പോളച്ചന്റെ കാര്‍മികത്വത്തില്‍ പരിശുദ്ധ മാതാവിനോടുള്ള നൊവേനയും ജപമാലയും സമര്‍പ്പിക്കപ്പെടും .
ജപമാല സമര്‍പ്പനത്തിന്നു മുടങ്ങാതെ എത്തിയ കുട്ടികള്‍ക്കുള്ള സമ്മാന ദാനവും പാച്ചോര്‍ നേര്ച്ച വിതരണവും ശുശ്രൂക്ഷകള്‍ക്ക് ശേഷം പള്ളി ഹാളില്‍ വെച്ച് നടത്തപ്പെടും. സംഗീതജ്ഞനായ പോളച്ചന്റെ ഗാനാലാപനവും ഉണ്ടായിരിക്കും. മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രങ്ങള്‍ സാധിക്കുന്നതിന്നും ജപമാല ഭക്തിയില്‍ മരിയ കൃപ നേടുന്നതിന്നും എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
സെന്റ് ജോസെഫ്സ് ചര്ച്ച് ,
ബെഡ്വെല്‍ ക്രസെന്റ്റ് ,
സ്റ്റീവനേജ് , SG1 1NG










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല