1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കണമെന്ന് ഇ ശ്രീധരന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കെവി തോമസിനോടാണ് ശ്രീധരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം കെവി തോമസിനെ അറിയിച്ചു.

കൊച്ചി മെട്രോയുടെ മുഴുവന്‍ കരാറും ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

അതേസമയം ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. കേരളത്തില്‍ നാല് നഗരങ്ങളില്‍ കൂടി മെട്രോ പദ്ധതിക്ക് സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.