സക്കറിയ പുത്തന്‍കളം
ബര്‍മിംഗ്ഹാം: കുഞ്ഞിളം കൈകള്‍ കൂപ്പി നസ്രത്തിന്‍ രാജാവിന് ഓശാന ആലപിച്ച് കുരുന്നുകള്‍ വിശ്വാസികളുടെ ഹൃദയത്തെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തി. 3500 ല്‍ അധികം വരുന്ന വിശ്വാസ സമൂഹമായിരുന്നു ഇന്നലത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അതിലാകട്ടെ ആയിരത്തില്‍ അധികവും കുട്ടികള്‍! പ്രവാസി ലോകത്ത് എല്ലാ മാസങ്ങളിലും ഇത്രയധികം വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന കൂട്ടായ്മ യുകെയില്‍ അല്ലാതെ മറ്റെങ്ങും തന്നെയില്ല. രാവിലെ 9.30 ന് തന്നെ പ്രധാന ഹാള്‍ നിറഞ്ഞു കവിഞ്ഞു,
മനുഷ്യന്‍ പാപം ചെയ്യുമ്പോള്‍ യേശുവിനെ മുറിവേല്‍പ്പിക്കുകയാണെന്നും ആഴത്തിലുള്ള അനുതാപത്തിലൂടെ ദൈവത്തെ അടുത്തറിയുവാനും യേശുവിനെ ദര്‍ശിക്കാനുമുള്ള അഭിഷേകം ലഭ്യമാകുമെന്നും മുഖ്യ വചന പ്രഘോഷകനായ ഫാ. സോജി ഓലിക്കല്‍ പറഞ്ഞു. ഉപവാസ പ്രാര്‍ത്ഥനയിലൂടെ പൈശാചിക ശക്തികളുടെ ബന്ധനത്തില്‍ നിന്നും വിടുതലും ത്യാഗരൂപിയിലൂടെ കുട്ടികളുടെ ആത്മീയ ശക്തി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
പരിശുദ്ധാത്മാവിന്റെ ആത്മാഭിഷേകത്തിന് തടസമായി നില്‍ക്കുന്ന കുറവ് പരിഹരിക്കണമെങ്കില്‍ തിരു സന്നിധിയില്‍ എളിമപ്പെടണമെന്ന് ഫാ. ജോമോന്‍ തോമ്മാന പറഞ്ഞു. ദൈവം കടന്നു പോകുമ്പോള്‍ കാത്തിരിക്കുന്നവര്‍ക്കാണ് കൃപ ലഭിക്കുന്നതെന്നും വിശ്വാസത്തോടെ പ്രാര്‍ഥിക്കുമ്പോള്‍ ദൈവകൃപ സാധ്യമാകുമെന്നും ഫാ. ജോമോന്‍ തൊമ്മാന കൂട്ടിച്ചേര്‍ത്തു.
അശുദ്ധമായ ബന്ധത്തില്‍ നിന്നും പരിശുദ്ധമായ സ്വാതന്ത്ര്യത്തിലേക്ക് ജീവിതത്തെ ക്രമീകരിക്കുമ്പോള്‍ ആണ് യേശുവിന്റെ സമാധാനം സാധ്യമാകുന്നതെന്ന് കുര്‍ബ്ബാന മദ്ധ്യേ ഫാ. ജിബി പറഞ്ഞു. വിളിക്കപ്പെടുന്നവരുടെ ജീവിതത്തില്‍ നൊമ്പരങ്ങള്‍ അനുഭവപ്പെടുമ്പോള്‍ യേശു അമരത്ത് ഉണ്ടെന്ന ബോധ്യമുണ്ടെങ്കില്‍ പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവസ്നേഹം എല്ലാ മനുഷ്യ സ്നേഹത്തെക്കാളും ആഴമേറിയതാണെന്നും ദാമ്പത്യ വിശ്വാസ്തത പവിത്രമായി കാത്ത് സൂക്ഷിക്കുന്നതിലൂടെ പരിശുദ്ധരൂപി കുടുംബങ്ങളില്‍ പ്രവര്‍ത്തിക്കുകയെന്ന് ഫാ. ഏമന്‍ പറഞ്ഞു. രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നത് വഴി ദൈവാനുഗ്രഹം പ്രാപിച്ചവരുടെ സാക്ഷ്യങ്ങളും ദിവ്യകാരുണ്യരാധനയും പ്രദക്ഷിണവും ധ്യനത്തോടു അനുബന്ധിച്ച് നടന്നു.
കണ്‍വെന്‍ഷനുകളുടെ കണ്‍വെന്‍ഷനായ യഹോവയിരെ കണ്‍വെന്‍ഷന്‍ അടുത്ത മാസം പതിനൊന്നിന് ഫാ. സേവ്യര്‍ ഖാനും ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കും. വിലാസം: WYE HALL (BROWN GATE ENTRANCE), THREE COUNTY SHOW GROUND, MALVERN, WR13 6NW












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല