സ്വന്തം ലേഖകന്‍: സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു, പരിമിതികളെ വെല്ലുവിളിച്ച് ബഹിരാകാശ യാത്രക്കൊരുങ്ങി ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ബഹിരാകാശ യാത്രക്കായി തയ്യാറെടുക്കുന്നത്. ഇതിനായി ഹോക്കിംഗ്‌സ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
വിര്‍ജിന്‍ ഗ്രൂപ്പിന്റെ വിര്‍ജിന്‍ ഗാലറ്റിക് സ്‌പേസ് ക്രാഫ്റ്റിലാണ് ഹോക്കിംഗ്‌സ് ബഹിരാകാശ യാത്ര നടത്തുന്നത്. ബഹിരാകാശ യാത്രയ്ക്കുള്ള അവസരം ആവേശത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രഹമുണ്ടായിരുന്നെങ്കിലും തന്നെ ബഹിരാകാശത്ത് കൊണ്ടു പോകാന്‍ ആരെങ്കിലും തയ്യാറാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിര്‍ജിന്‍ ഗ്രൂപ്പ് അതിന് തയ്യാറായി. അവര്‍ സമ്മതം അറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഏറ്റവും വലിയ സന്തോഷം ഇതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്രപഞ്ചത്തിന്റെ ഉല്പത്തി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശ്രദ്ധേയമായ സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ച പ്രതിഭയാണ് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല