1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2011

ടോമി കോലഞ്ചേരി

പോന്‍ടിഫ്രാക്ട് സെന്റ് ജോസഫ് ദേവാലയത്തില്‍ പരി. കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ സെപ്തംബര്‍ 18 ഞായറാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, പ്രദക്ഷിണം, നൊവേന, എന്നിവയോടുകൂടി ഭക്തിനിര്‍ഭരമായി നടന്ന ആഘോഷ ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

2011 ഡിസംബര്‍ 2, 3, 4 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ റവ. ഫാ. കുര്യന്‍ പുരമഠത്തില്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഉണ്ടായിരിക്കും. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലു മണിമുതല്‍ 9 മണിവരെയും ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെയും ആയിരിക്കും ധ്യാനം നടക്കുക.
വേദി : സെന്റ് മൈക്കിള്‍ കാത്തോലിക് ചര്‍ച്ച്, ഹില്‍ ടോപ്, നോട്ടിങ്‌ലി, WF119AQ
കൂടുതല്‍ വിവരങ്ങള്‍ക്ക് : 077230926493, 07737118182

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.