1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011


നിങ്ങള്‍ ഒരു കൂര്‍ക്കം വലിക്കാരനാണോ? എങ്കില്‍ ഇതാ ലളിതമായ രീതിയില്‍ കൂര്‍ക്കം വലിയില്‍ നിന്നും രക്ഷ നേടാനുള്ള ഉപകരണം കണ്ടെത്തിയിരിക്കുന്നു. യുഎസിലെ മയോ ക്ലിനിക്കില്‍ 125 പേരില്‍ പരീക്ഷിച്ച് വിജയം കണ്ട ഈ ഉപകരണം ഉറങ്ങുന്നതിന് മുന്‍പ് പ്ലാസ്റ്റര്‍ ഒട്ടിക്കും പോലെ മേല്ച്ച്ചുണ്ടില്‍ ഒട്ടിച്ച് വയ്ക്കുകയെ വേണ്ടൂ.

ശ്വാസഗതിയില്‍ ഉണ്ടാകുന്ന മാറ്റം കണ്ടെത്താന്‍ ഇതിനാകും, കൂര്‍ക്കം വലി തുടങ്ങുന്വോള്‍ തന്നെ ഉപകരണം ചെവിയിലേക്ക് ഘടിപ്പിച്ചിട്ടുള്ള ഇയര്‍ പീസിലൂടെ ചെറിയൊരു ശബ്ദം പുറപ്പെടുവിക്കും ഇത് കൂര്‍ക്കം വലിക്കാരന്റെ തലച്ചോറിലേക്ക് സംവേദനം ചെയ്യപ്പെടുകയും അതുവഴി ശ്വാസനാളത്തിനു ചുറ്റുമുള്ള മസിലുകള്‍ മുറുകി കൂര്‍ക്കം വലി നിര്‍ത്തുകയും ചെയ്യും.

ഉറങ്ങുന്നയാളെ ഉണര്‍ത്താതെ തന്നെ കൂര്‍ക്കം വലി നിയന്ത്രിക്കാന്‍ ഇതിനാകുമെന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ ഉപകരണത്തില്‍ നിന്നുള്ള സിഗ്നലുകള്‍ തലച്ചോറിനെ ചെറുതായൊന്നു തട്ടിയുണര്‍ത്തുക മാത്രമേ ചെയ്യുകയുള്ളൂ എന്നാണു അവരുടെ വാദം. പിറ്റേന്ന് ഉണര്‍ന്ന്‍ എഴുന്നെല്‍ക്കുന്വോള്‍ ഉറക്കത്തില്‍ കേട്ട ശബ്ദം ഓര്‍മ പോലും ഉണ്ടാകില്ലത്രേ!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.