പരീക്ഷയ്ക്കിടെ കള്ളത്തരം കാണിച്ച വിദ്യാര്‍ഥിയെ അധ്യാപകന്‍ പിടികൂടിയതില്‍ പകപൂണ്ട വിദ്യാര്‍ഥിയുടെ സുഹൃത്തുക്കള്‍ അധ്യാപകനെ കാര്‍ കയറ്റി കൊന്നു. ഹരിയാണയിലെ സോനെപത്ത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. രാംജാസ് പബ്ലിക് സ്‌കൂളിലെ രാകേഷ് കുമാര്‍ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. വിക്രം, ഹരി ഓം എന്നീ യുവാക്കളാണ് അധ്യാപകന്റെ മേല്‍ കാര്‍ കയറ്റിയത്. ആസ്പത്രിയില്‍ വെച്ചാണ് അധ്യാപകന്‍ മരിച്ചത്.
ലഹ്രാദ ഗ്രാമത്തില്‍ നടന്ന ഹരിയാണ ഓപ്പണ്‍ സ്‌കൂള്‍ പരീക്ഷയ്ക്കിടെ കള്ളത്തരം കാട്ടിയ വിക്രമിന്റെയും ഹരി ഓംമിന്റെയും സുഹൃത്തിനെ രാകേഷ് കുമാര്‍ കൈയോടെ പിടിച്ചിരുന്നു. ഇതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിക്രമിനെ അറസ്റ്റ് ചെയെ്തങ്കിലും ഹരി ഓംമിനെ പിടികൂടാനായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല