1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2015

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുട്ടി ഹാക്കര്‍മാര്‍, വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് ഗ്രേഡ് തിരുത്തി. സംഭവം നടന്നത് ന്യൂയോര്‍ക്കിലെ കോമക് ഫ്രീ ജില്ലാ ഹൈസ്‌കൂളിലാണ്. മൂന്ന് വിദ്യാര്‍ഥികള്‍ ജില്ലാ സ്‌കൂളിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് അവരുടെ ഗ്രേഡുകളിലും ഷെഡ്യൂളുകളിലും മാറ്റം വരുത്തുകയായിരുന്നു.

ഡാനിയല്‍ സോറസ്, എറിസ്‌ക്‌സ് വൈസ്മാന്‍, അലക്‌സ് മോസ്‌ക്യുറെ എന്നി വിദ്യാര്‍ഥികളാണ് ഹാക്കര്‍മാര്‍. മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ ഡാനിയലിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സ്‌കൂളിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 300 വിദ്യാര്‍ഥികളുടെ ഷെഡ്യൂളുകളിലും ഇവര്‍ മാറ്റം വരുത്തി.

വൈസ്മാനും മോസ്‌ക്യൂറയ്ക്കും ഹാക്ക് ചെയ്യുന്നത് അറിയാമായിരുന്നെങ്കിലും ഇവര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് കയറിയിരുന്നില്ല. മാര്‍ക്ക് കുറഞ്ഞ് പ്രശ്‌നം ഇവര്‍ക്കും ഉണ്ടായിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സ്‌കൂള്‍ കംപ്യൂട്ടറിന്ര്‍റെ രഹസ്യ കോഡ് ഉപയോഗിച്ച് കംപ്യൂട്ടര്‍ തുറക്കുകയായിരുന്നു.

എക്‌ണോമിക്‌സ്,ഫിസിക്‌സ്,ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിലുള്ള ഗ്രേഡുകളിലാണ് ഡാനിയല്ര്‍ മാറ്റം വരുത്തിത്. പിന്നീട് സ്‌കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ സിസ്റ്റം ഹാക്ക് ചെയ്തത് മനസ്സിലായി. ജൂലൈയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കോമക് ഫ്രീ ഹൈസ്‌കൂള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഇവരുടെ ഗ്രേഡുകളില്‍ പഴയ രൂപത്തില്‍ തന്നെ മാറ്റം വരുത്തി.

ഡാനിയലാണ് ഇവരുടെ റിംഗ് ലീഡര്‍ എന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ സ്‌കൂളിലെ ഒരോ കംപ്യൂട്ടറും ആക്‌സസ് ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ഥികളാണിവെരെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുപേരും ചേര്‍ന്ന് ലാബിലുണ്ടായിരുന്ന കംപ്യൂട്ടറുകള്‍ കേടുപാടുകള്‍ വരുത്തുകയും മോഷ്ടിക്കുകുയും ചെയ്തു.

ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. മൂന്നു വിദ്യാര്‍ഥികളും ചൊവ്വാഴ്ച രാവിലെ അഭിഭാഷകരോടപ്പം കീഴടങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.