1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

പെരുമണ്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കാണു പരുക്കേറ്റത്.

ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് കാമ്പസില്‍ കയറിയ മുന്‍ഭര്‍ത്താവാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. വിദ്യാര്‍ഥിനിയെ കഴുത്തില്‍ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ പിടികൂടി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലു മാസം മുന്‍പ് ഇവര്‍ തമ്മിലുള്ള വിവാഹമോചനം നടന്നിരുന്നു. തുടര്‍ന്ന് പതിവായി ഇയാള്‍ വിദ്യാര്‍ഥിയെ നിരന്തരം ശല്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ യൂണിഫോം ധരിച്ച് കോളജില്‍ എത്തിയ ഇയാള്‍ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് വിദ്യാര്‍ഥിനിയുടെ കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കൈത്തണ്ടയിലെ ഞരമ്പും കഴുത്തിലെ ഞരമ്പും മുറിക്കാന്‍ ശ്രമിച്ചു.

ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിപചര വിഭാഗത്തില്‍ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.