1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

എം.കുര്യന്‍

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക

മാഞ്ചസ്റ്റര്‍: സെന്റ്‌ തോമസ്‌ ആര്‍സി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ മേരീസ് സണ്‍ഡേ സ്കൂളിന്റെയും സാന്തോം കത്തോലിക് യൂത്ത് മൂവ്മെന്റിന്റെയും ആറാമത് വാര്‍ഷികാഘോഷ പരിപാടികള്‍ കലാ പൊലിമയില്‍ മികവുറ്റതായി. വി. അല്‍ഫോണ്‍സാമ്മയുടെയും ജപമാല റാണിയുടെയും സംയുക്ത തിരുനാളിനോപ്പം നടന്ന ആഘോഷ പരിപാടികളില്‍ മാഞ്ചസ്റ്ററിലും സമീപ പ്രദേശങ്ങളിലും നിന്നുമുള്ള നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു. ഒക്റ്റോബര്‍ 30 ന് ഞായറാഴ്ച 3 മണിക്കാരംഭിച്ച ആഘോഷമായ പാട്ട് കുര്‍ബ്ബാനയില്‍ പാടും പതിരിയെന്നു വിശ്വ വിഖ്യാതനായ ഫാ: ഡോ: പോള്‍ പൂവത്തിങ്കല്‍ മുഖ്യ കാര്‍മികനായിരുന്നു. ഫാ: എബ്രഹാം, ഫാ: വര്‍ഗീസ്‌, ഫാ: സജി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

തുടര്‍ന്നു സെന്റ്‌ ആന്റണീസ് പ്രൈമറി സ്കൂള്‍ ഹാളില്‍ വെച്ച് ആറാമത് സെന്റ്‌ മേരീസ് സണ്‍ഡേ സ്കൂള്‍ ആണ്ട് സാന്തം യൂത്ത് വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തപ്പെട്ടു. സണ്‍ഡേ സ്കൂളിലെയും യൂത്ത് മൂവ്മെന്റിലെയും അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എല്ലാ വര്‍ഷത്തെയും പോലെ മികച്ച നിലവാരം പുലര്‍ത്തി. മാതാപിതാക്കള്‍ അവതരിപ്പിച്ച കോമഡി ഷോ കാണികള്‍ വളരെയധികം ഹര്ഷാരവതോടെയാണ് എതിരെട്ടത്‌. ഓരോ ക്ലാസുകളിലും ഏറ്റവും കൂടുതല്‍ മാര്‍ക്കും ഫുള്‍ അറ്റന്‍ഡന്‍സും ഉള്ള വിദ്യാര്‍ഥികള്‍ക്ക് ആച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയുമുണ്ടായി.

ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ഡേയുടെ വിജയികള്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കരിമരുന്നു കലാ പ്രകടനത്തിന് ശേഷം സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനമായി. ആഘോഷ പരിപാടികള്‍ക്ക് സെന്റ്‌ മേരീസ് സണ്‍ഡേ സ്കൂള്‍ ഡയറകട്ടര്‍ ഫാ: സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി.

സെന്റ്‌ തോമസ്‌ ആര്‍ സി ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള തിരുപ്പിറവി കര്‍മ്മങ്ങളും ആഘോഷമായ ക്രിസ്തുമസ് കുര്‍ബ്ബാനയും ഡിസംബര്‍ 24 ന് രാത്രി 9 മണിക്ക് സെന്റ്‌ ആന്റണീസ് ചര്‍ച്ചിലും പുതുവത്സര കര്‍മ്മങ്ങളും കുര്‍ബ്ബാനയും ഡിസംബര്‍ 31 ന് വൈകീട്ട് 7 മണിക്ക് സെന്റ്‌ എലിസബത്ത് ചര്‍ച്ചില്‍ വെച്ചും നടത്തപ്പെടുന്നതാണെന്നു ഷന്‍സ്ബെറി രൂപതാ ചാപ്ലിന്‍ ഫ: സജി മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.