1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

മാത|ജോസഫ്

ഫുട്ബോളിനെ നെഞ്ചിലെറ്റിയ സമൂഹത്തില്‍ ജീവിക്കുന്ന മലയാളി യുവാക്കള്‍ക്കും അതിനെ മാറോടു ചേര്‍ക്കാന്‍ കൊതിതോന്നും. എന്നാല്‍ ന} കാസ്സിളിലും സന്ദര്‍ലാന്റിലും താമസിക്കുന്ന മലയാള യുവത്വം അതിലൂടെ പാവങ്ങളെ സഹായിക്കാനുള്ള പദ്ധധിയുമായി മുന്നോട്ടു വന്നു. ഇന്നലെ ന} കാസ്സിലില്‍ നടന്ന സഹൃദമത്സരത്തില്‍ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും നൂറുകണക്കിന് ഫുട്ബോള്‍ പ്രേമികളാണ് എത്തിയത്. ഫാ. സജി തോട്ടത്തില്‍ ഉദ്ഘാടനം ചെയ്ത മത്സരം സംഘടിപ്പിച്ചത് ന} കാസ്സിലിലെ മലയാളി കൂട്ടായ്മയായ ഓണം ആണ്.

ഈ സഹൃദ മത്സരത്തില്‍ നിന്നും സമാഹരിച്ച ഫണ്ട് പാവപെട്ടവരെ സഹായിക്കുവാന്‍ ഉദ്ദേശിച്ചതാണെന്നു ഇതിന്റെ സംഘാടകര്‍ പറഞ്ഞു. സഹൃദമത്സരത്തില്‍ സന്ദര്‍ലാന്റ് 4 – 0 ത്തിനുജയിച്ചു. മത്സരത്തില്‍ ജയിക്കുന്നതിനെക്കാള്‍ ഉപരി പങ്കെടുക്കുനതിലാണെന്നും, അതിലൂടെ സമൂഹത്തിലും യുവാക്കളിലും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും വിജയിച്ച സന്ദര്‍ലാന്റ് ടീമംഗങ്ങള്‍ തങ്ങളുടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. മാറുന്ന യുവജനങ്ങള്‍ക്കുവേണ്ടി ഇനിയും കുറെ ചെയ്യാന്‍ ശ്രമിക്കുമെന്നും അതിലൂടെ സമൂഹത്തിന്റെ സമൂലമായ പരിവര്‍ത്ത നമാണ് ലക്ഷ്യമെന്നും, ഇതുപോലെയുള്ള ചാരിറ്റി മത്സരങ്ങള്‍ സമീപ ഭാവിയില്‍ ഉണ്ടാകുമെന്നും രണ്ടു ടീമുകളും അറിയിച്ചു. ഈ മത്സരം സംഘടിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ടീമംഗങ്ങള്‍ നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.