1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2012

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാര്‍ക്കാര്‍ക്കായി ബഹിരാകാശത്ത് നിന്ന് ഒരു സ്വാതന്ത്ര്യ ദിനാശംസയെത്തി. അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസാണ് അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷനില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക വിരിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കുമായി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്.

ഇന്ത്യ വളരെ മനോഹരമായ രാജ്യമാണ്. എന്റെ അച്ഛന്‍ ഗുജറാത്ത് സ്വദേശിയാണ്. പാതി മലയാളിയായ തനിക്ക് ഇന്ത്യയിലെ സംസ്‌കാരവും ആചാരവുമെല്ലാം അറിയാം. ഇതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നു. ആഗസ്ത് 15ന് എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസ നേരുന്നുവെന്നും ബഹിരാകാശത്ത് വച്ച് ചിത്രീകരിച്ച സന്ദേശത്തില്‍ സുനിത പറഞ്ഞു.

കഴിഞ്ഞ ജൂലായ് 15നാണ് ബഹിരാകാശപേടകമായ സോയൂസില്‍ റഷ്യക്കാരനായ യൂറി മെലാന്‍ഷെങ്കൊ, ജപ്പാന്റെ അകിഹികൊ ഹൊഷിഡെ എന്നിവര്‍ക്കൊപ്പം സുനിത യാത്രതിരിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് തങ്ങിയ വനിത എന്ന ബഹുമതിയും സുനിതയ്ക്ക്് തന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.