സ്വന്തം ലേഖകന്‍: ഉന്നത വിദ്യാഭ്യാസത്തിലെ സീറ്റ് സംവരണം, പ്രവേശന മാനദണ്ഡം മെറിറ്റ് മാത്രമായിരിക്കണമെന്ന് സുപ്രീം കോടതി. ദേശീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാവണം സംവരണ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം കൈകൊള്ളേണ്ടത്.
സംവരണ വിഷയത്തില്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മെറിറ്റിനേക്കാള്‍ സംവരണത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കോടതി പറഞ്ഞു.
ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, പി.സി പന്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷമായിട്ടും രാജ്യത്ത് പല കാര്യങ്ങളിലും ഇപ്പോഴും മാറ്റങ്ങള്‍ സംഭവിച്ചിട്ടിലെന്ന് 1988 ലെ വിധിയുടെ അടിസ്ഥാനത്തില്‍ കോടതി ചൂണ്ടികാട്ടി. എന്നാല്‍ സുപ്രീം കോടതിയുടെ നിരീക്ഷണം പലയിടങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല