സ്വാന്‍സീ: സ്വാന്‍സീ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്വാന്‍സീയില്‍ ഓണം അതിഗംഭീരമായി ആഘോഷിച്ചു. സെപ്തംബര്‍ മൂന്നാം തീയതി ഉച്ചക്ക് ഓണസദ്യയോടെ ആരംഭിച്ച ആഘോഷങ്ങള്‍ ഒന്‍പതു മണിയോടെ സമാപിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം ബ്രിസ്റ്റോള്‍ റോയല്‍ ക്ലബ്ബിന്‍റെ ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മാവേലിയെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന്‍ നടന്ന പൊതുസമ്മേളനവും കലാപരിപാടികളും സ്വാന്‍സീ മേയര്‍ ലോര്‍ഡ് റിച്ചാര്‍ഡ് ലെവിസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മാതൃഭാഷയെയും ആചാരങ്ങളെയും കാത്തുസൂക്ഷിക്കാന്‍ സ്വാന്‍സീയിലെ മലയാളി സമൂഹം കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ അഭിനന്ദിച്ചു. മുതിര്‍ന്നവര്‍ കാണിക്കുന്ന ഈ താത്പര്യം തുടര്‍ന്നും പിന്തുടര്‍ന്നു കൊണ്ടു പോകണമെന്ന് യുവാക്കളെയും കുട്ടികളേയും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്വാന്‍സീ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടോമി ജോസഫ് ആദ്ധ്യക്ഷം വഹിച്ച പൊതുയോഗത്തില്‍ സെക്രട്ടറി ബിജു വിതയത്തില്‍ സ്വാഗതം ആശംസിച്ചു. പൊതുയോഗത്തിന് ശേഷം നടന്ന കലാസന്ധ്യയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങളും മറ്റു വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ശാസ്ത്രീയമായി നൃത്ത പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റത്തോടെ ആരംഭിച്ച കലാസദ്യയെ സിനിമാറ്റിക് ഡാന്‍സുകള്‍, തിരുവാതിര, ഒപ്പന, സ്കിറ്റുകള്‍, നാടന്‍പാട്ടുകള്‍ തുടങ്ങിയവ വിഭവ സമൃദ്ധമാക്കി. കലസന്ധ്യക്ക് ശേഷം ലിന്‍സി മേമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ ബൈജുവിന്‍റെ നേതൃത്വത്തിലിറങ്ങിയ ടീം വിജയികളായി.
നേരത്തെ നടത്തിയ സ്പോര്‍ട്സ്‌ഡേയിലെ വിജയികള്‍ക്കും കലാ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സ്വാന്‍സീ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ബൈജു ജേക്കബ്ബിന്‍റെ നന്ദി പ്രകാശനത്തോടെ വര്‍ണാഭമായ ഓണാഘോഷത്തിനു തിരശ്ശീല വീണു. ഓണാഘോഷത്തിന്‍റെ വീഡിയോയും ചിത്രങ്ങളും അസോസിയേഷന്‍ വെബ്‌സൈറ്റില്‍ (www.swanseamalayaleeassociation.com) അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലും കൂടുതല്‍ ചിത്രങ്ങള്‍ കാണാവുന്നതാണ്.
https://picasaweb.google.com/binsuvj/Ponnonam2011?authuser=0&feat=directlink


















നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല