1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

സംഗീത് ശേഖര്‍

2012 ഇലെ 4-മത് ടി-20 വേള്‍ ഡ് കപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം .12 രാജ്യങ്ങള്‍ 4 ഗ്രൂപ്പുകളിലായി മത്സരിക്കുന്നു.ടെസ്റ്റ് പദവിയുള്ള 9 രാജ്യങ്ങള്‍ ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍ ,സിബാം ബ് വെ ,അയര്‍ ലണ്ട് എന്നീ 3 രാഷ്ട്രങ്ങളും പങ്കെടുക്കുന്നു..ഓരോ ഗ്രൂപ്പില്‍ നിന്നും 2 ടീമുകള്‍ സൂപ്പര്‍ 8 ഇലേക്ക് കടക്കും ശ്രീലങ്കയാണു ഇത്തവണത്തെ ആതിഥേയര്‍ .ഒരു എഷ്യന്‍ രാജ്യത്ത് വച്ച് നടക്കുന്ന ആദ്യത്തെ ടി-20 വേള്‍ ഡ് കപ്പാണിത്.ശ്രീലങ്കന്‍ പേസര്‍ ലതിഷ് മലിം ഗയാണു ഈ ടൂര്‍ ണമെന്റിന്റൈ ഇവന്റ് അം ബാസ്സഡര്‍ .സെപ്റ്റം ബര്‍ 18 നിനാണു ടൂര്‍ ണമെന്റ് തുടങ്ങുന്നത്..ആദ്യത്തെ ടി-20 വേള്‍ ഡ് കപ്പ് ജയിച്ചത് ഇന്ത്യ ആയിരുന്നു. പിന്നെ പാകിസ്ഥാനും ,ഇംഗ്ളണ്ടും യഥാക്രമം ജേതാക്കളായി

ഗ്രൂപ്പ് എ-ഇം ഗ്ളണ്ട് ,ഇന്ത്യ,അഫ്ഗാനിസ്ഥാന്‍ .

ഗ്രൂപ്പ് എ യില്‍ ഇം ഗ്ളണ്ട്,ഇന്ത്യ,അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണു ഉള്ളത് .അഫ്ഗാനിസ്ഥാന്‍ ഒരു അട്ടിമറി സ്ര്യഷ്ടിക്കാന്‍ കെല്പുള്ള ടീമാണു .പ്രത്യേകിച്ചും ടി-20 മത്സരത്തില്‍ ആര്‍ ക്കും ആരെയും തോല്പ്പിക്കാം എന്ന സാഹചര്യം നിലവില്‍ ഉള്ളപ്പോള്‍ .എങ്കിലും സൂപ്പര്‍ 8 ലേക്ക് ഇന്ത്യക്കും ഇം ഗ്ലണ്ടിനും ആണു സാധ്യത.സൂപ്പര്‍ താരങ്ങളില്ലാത്ത ഒരു ഇം ഗ്ലീഷ് ടീമാണു ഇത്തവണ കളിക്കുന്നത്,അതു കൊണ്ട് തന്നെ അവരുടെ മേല്‍ അമിത പ്രതീക്ഷകളുടെ ഭാരവുമില്ല.വിവാദങ്ങളുടെ ബഹളമായിരുന്നു അടുത്ത കാലത്ത് ഇം ഗ്ലീഷ് ക്രിക്കറ്റില്‍ .പ്രധാനമായും കെവിന്‍ പീറ്റേഴ്സണ്‍ എന്ന അവരുടെ ഒരേയൊരു ലോകോത്തര കളിക്കാരനെ ചൊല്ലിയുള്ള വിവാദങ്ങള്‍ .പീറ്റേഴ്സണ്‍ ഇത്തവണ ടീമില്‍ നിന്നും പുറത്താണു ,അതു പോലെ തന്നെ ഇം ഗ്ലണ്ടിന്റെ സാധ്യതകളും .കാരണം അയാള്‍ ഇം ഗ്ലീഷ് ക്രിക്കറ്റില്‍ ഇയാന്‍ ബോതത്തിനു ശേഷം ഉണ്ടായിട്ടുള്ള ഒരേയൊരു ഇമ്പാക്റ്റ് പ്ലയര്‍ ആണു .ഒരു പരിധി വരെ ആന്‍ ഡ്ര്യൂ ഫ്ലിന്‍ ടോഫിനു പോലും സാധിക്കാതെ പോയ കാര്യമാണത്.ഒരു മത്സരം ഒറ്റക്ക് ഗതി തിരിച്ച് വിടാന്‍ കഴിവുള്ള ഒരേയൊരു ഇം ഗ്ലീഷ് ബാറ്റ്സ്മാന്‍ .നിര്‍ ഭാഗ്യകരമായ സം ഭവങ്ങളാണു ഈ അഗ്രസ്സീവ് ബാറ്റ്സ്മാന്റെ പുറത്താകലില്‍ എത്തിച്ചത്.

എന്തായാലും ഇംഗ്ലണ്ടിനു ഇനി പീറ്റേഴ്സണു അപ്പുറത്തേക്കു ചിന്തിക്കാതെ പറ്റില്ല.അവരുടെ ടീം എകദേശം മുഴുവനായും യൂട്ടിലിറ്റി പ്ലയേഴ്സ് മാത്രമാണു .ഇയാന്‍ ബെല്‍ ഒഴിവാക്കപ്പെട്ടു എന്നതാണു എന്നെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം .ഇം ഗ്ലീഷ് നിരയില്‍ ലോക നിലവാരത്തോടടുത്തു നില്ക്കുന്ന ഒരേയൊരു ബാറ്റ്സ്മാനും മികച്ചൊരു ഫീല്‍ ഡറും കൂടെയായ ബെല്‍ ടീമില്‍ സ്ഥാനം അര്‍ ഹിച്ചിരുന്നു.ഇനി പ്രതീക്ഷകള്‍ എല്ലാം മധ്യനിരയിലെ ഫിനിഷര്‍ മോര്‍ ഗനില്‍ തന്നെ.ബൌളിം ഗ് നിര ആന്‍ ഡേഴ്സന്റെ അഭാവത്തില്‍ ദുര്‍ ബലമാണു.ശ്രീലങ്കന്‍ പിച്ചുകളില്‍ ഗ്രേയം സ്വാന്‍ തിളങ്ങും എന്നു കരുതപ്പെടുന്നു.സ്റ്റുവര്‍ ട് ബ്രോഡ് ,ബ്രെസ്നന്‍ എന്നിവരുള്‍ പ്പെടുന്ന ബൌളിം ഗ് നിര ദുര്‍ ബലമാണു.സ്റ്റീവന്‍ ഫിന്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ ന്ന് കൊണ്ടിരിക്കുന്നതേ ഉള്ളൂ. പരിമിതികള്‍ മാത്രമുള്ള ഈ ടീം സൂപ്പര്‍ 8 നപ്പുറത്തേക്ക് കടക്കാന്‍ സാധ്യതയില്ല.

ലഭ്യമായതില്‍ വച്ച് എറ്റവും മികച്ച ടീമിനെ ആണു ഇന്ത്യ അണി നിരത്തുന്നത്. ബാറ്റിം ഗ് കരുത്തിലാണു ഇന്ത്യയുടെ പ്രതീക്ഷ .ഈ ടൂര്‍ ണമെന്റില്‍ കിരീടം നേടാന്‍ സൌത്ത് ആഫ്രിക്കയും ,ശ്രീലങ്കക്കും ,വിന്‍ ഡീസിനുമൊപ്പം സാധ്യത കല്പ്പിക്കുന്നതും ഈ ബാറ്റിം ഗ് കരുത്തിന്റെ ബലത്തില്‍ തന്നെ.സെവാഗ് -ഗം ഭീര്‍ ഓപ്പണിം ഗ് ജോഡി യെ എത്ര കണ്ട് വിശ്വസിക്കാം എന്നു കണ്ടറിയണം . ഗം ഭീറിനു പകരം രഹാനെ മറ്റൊരു നല്ല ഓപ്ഷന്‍ ആയിരുന്നേനെ. വണ്‍ ഡൌണില്‍ വിരാട് കോഹ്ലി ഇത്തവണ ഇന്ത്യയുടെ പ്രതീക്ഷയാണു .മികച്ച ഇന്നിം ഗ്സുകള്‍ കളിക്കാനുള്ള അയാളുടെ കഴിവ് ഇത്തവണ ശ്രീലങ്കയിലെ സ്ലോ ട്രാക്കുകളില്‍ ചോദ്യം ചെയ്യപ്പെടും .സുരേഷ് റെയ്ന മറ്റൊരു മികച്ച ടി-20 കളിക്കാരനാണു .കാന്‍സറിനെ പൊരുതി തോല്‍ പ്പിച്ച യുവ് രാജ് സിം ഗിന്റെ തിരിച്ചു വരവ് പ്രശം സനീയമാണു.അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ നമിക്കാതെ വയ്യ.പക്ഷേ ഇത്ര പെട്ടെന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കൊരു തിരിച്ചു വരവു വേണമായിരുന്നോ എന്ന സം ശയം ബാക്കിയാകുന്നു.

ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് തന്റെ ഫിറ്റ്നസ്സും ഫോമും വീണ്ടെടുത്തിട്ട് പോരായിരുന്നോ അദ്ദേഹത്തെ ഒരു വേള്‍ ഡ് കപ്പ് കളിക്കാനുള്ള ടീമില്‍ ഉള്‍ പ്പെടുത്തുന്നത്? തീര്‍ ച്ചയായും യുവ് രാജ് തന്റെ പരിചയസമ്പന്നതയും പ്രതിഭയും ഉപയോഗിച്ച് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിവുള്ള കളിക്കാരനാണു .എന്നിരുന്നാലും സെലക്റ്റര്‍ മാരുടെ ഈ തീരുമാനം തികച്ചും ഇമോഷണല്‍ ആയിരുന്നു.ടീമിന്റെ സന്തുലിതാവസ്ഥയെ തന്നെ ബാധിച്ചേക്കാവുന്ന ഒരു തീരുമാനം . സഹീര്‍ ഖാനും ,ഇര്‍ ഫാന്‍ പത്താനും ,ബാലാജിയും ഉള്‍ പ്പെടുന്ന ബൌളിം ഗ് നിര താരതമ്യേന മികച്ചതാണു. ഹര്‍ ഭജന്‍ സിം ഗിന്റെ തിരിച്ചു വരവ് അദ്ഭുതപ്പെടുത്തുന്നു. കാരണം ഫോം തിരിച്ചു കിട്ടിയതിന്റെ യാതൊരു സൂചനയും അദ്ദേഹം ഇതേവരെ കാണിച്ചിട്ടില്ല. രോഹിത് ശര്‍ മ ക്ക് ഇതു അവസാന അവസരമായെക്കും .സമീപ കാല ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എറ്റവും മികച്ചതെന്നു വിലയിരുത്തപ്പെടുന്ന ഈ പ്രതിഭാശാലിക്കു വിനയാകുന്നത് തന്റെ കളിയോടുള്ള സമീപനമാണു. ഒന്നാന്തരം ബാറ്റിം ഗ് ടെക്നിക്കും മികച്ച ഷോട്ടുകളും കൈവശമുള്ള ഈ യുവാവ് മറ്റൊരു വിനോദ് കാം ബ്ളി ആകാതെയിരിക്കണമെങ്കില്‍ ആദ്യം ആറ്റിറ്റ്യൂഡ് നേരെയാക്കണം .

ക്യാപ്റ്റന്‍ ധോണിയുടെ നേത്ര്യത്വ പാടവം പ്രശം സനീയമാണെങ്കിലും ബാറ്റിം ഗിലെ അദ്ദേഹത്തിന്റെ മെല്ലെപോക്ക് നയം പലപ്പോഴും ടീമിനു തിരിച്ചടിയാകുന്നു.വീരെന്ദ്ര സെവാഗ് തന്നെയാകും ഇന്ത്യയുടെ പ്രതീക്ഷ.ഫോമിലാണെങ്കില്‍ ഇന്നും അയാള്‍ ലോകത്തിലെ എത് ബൌളിം ഗ് നിരയേയും തകര്‍ ക്കും.ശ്രീലങ്കയിലെ വേഗം കുറഞ്ഞ പിച്ചുകളോട് സമരസപ്പെടാന്‍ സെവാഗിനു കഴിഞ്ഞാല്‍ പിന്നെ ഇന്ത്യ കുതിക്കും . സെവാഗ് നല്കുന്ന തുടക്കം നിര്‍ ണായകമായിരിക്കും . മധ്യനിരയുടെ പ്രഹരശേഷിയുടെ കുറവ് ഇന്ത്യയുടെ സാധ്യതകളെ സം ശയത്തിലാക്കുന്നു.ഒരു റണ്‍ ചേസ് ക്ര്യത്യമായി പ്ളാന്‍ ചെയ്യുന്നതില്‍ അവര്‍ പലപ്പോഴും പരാജയപ്പെടുന്നു.ഒരു ടി-20 റണ്‍ ചേസിനെ അവര്‍ പലപ്പോഴും ഒഹെവി ടോപ് ഓര്‍ ഡര്‍ ബാറ്റിം ഗ് ലൈന്‍ അപ്പ് പരാജയപ്പെടുന്ന ദിവസം ഇന്ത്യ തകരുന്നു.മനോജ് തിവാരിയോ,രോഹിത് ശര്‍ മയോ മികച്ച ഫിനിഷര്‍ മാരുടെ ലിസ്റ്റില്‍ വരുന്നില്ല.യൂസഫ് പത്താന്‍ ഇത്തവണ മിസ്സ് ചെയ്യപ്പെടും .കഴിവുകളോട് നീതി പുലര്‍ ത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ലെങ്കിലും യൂസഫ് എന്ന റിസ്ക് ഇന്ത്യ എടുക്കേണ്ടതായിരുന്നു.

അഫ്ഗാനിസ്ഥാന്‍ വരുന്നത് താരതമ്യേന യുവ നിരയുമായിട്ടാണു .ഹാമിദ് ഹസ്സന്‍ എന്ന ഫാസ്റ്റ് ബൌളിം ഗ് ആള്‍ റൌണ്ടര്‍ ആണു അവരുടെ കരുത്ത്.ഇം ഗ്ളണ്ടിനെ അട്ടിമറിക്കുക എന്നതാവും അവരുടെ ലക്ഷ്യം .സൂപ്പര്‍ 8 ഇല്‍ കടക്കണം എങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ ക്ക് ഇം ഗ്ളണ്ടിനെ തോല്‍ പിച്ചേ മതിയാകൂ.അധികം തിരിച്ചറിയപ്പെടാത്ത ഒരു കൂട്ടം കളിക്കാരുടെ പ്രഹരശേഷി വ്യക്തമായി മനസ്സിലാക്കാതെ അവരെ നേരിടുമ്പോഴുള്ള അങ്കലാപ്പ് മാത്രമാകണം ഈ ഗ്രൂപ്പിലെ സമസ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.