ടി പി ചന്ദ്രശേഖരന് വധക്കേസില് രണ്ട് പേര് കൂടി കസ്റ്റഡിയില്. കൊടി സുനിക്ക് താവളമൊരുക്കിയ സി പി ഐ(എം)പേരാവൂര് ഏരിയാ കമ്മിറ്റി അംഗം കാരായി ശ്രീധരന്, മുഴക്കുന്ന് ലോക്കല് സെക്രട്ടറി വത്സന് എന്നിവരെയാണ് കസ്റ്റഡിയില് എടുത്തത്. ഇരിട്ടി സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്ച്ചെ മൂന്ന് മണിക്ക് ഇവരെ കസ്റ്റഡിയിലെടുത്തത്. കാരായി ശ്രീധരന്റെ മകനെ കൊടിസുനിക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതേസമയം പി കെ കുഞ്ഞനന്തന് സഹായം നല്കിയതിന് സി പി ഐ(എം) ഏരിയാ സെക്രട്ടറി കെ.കെ പവിത്രനോട് അന്വേഷണസംഘത്തിനു മുന്നില് ഹാജരാകാന് നിര്ദ്ദേശം. കുഞ്ഞനന്തനെ ഒളിവില് കഴിയാന് സഹായിച്ചതിന് എസ് എഫ് ഐ കണ്ണൂര് ജില്ലാ പ്രസിഡന്റ് ഉള്പ്പെടെ രണ്ടുപേര് പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടി പി വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില് വാങ്ങിയ പികെ കുഞ്ഞനന്തനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് കൂടുതല് സഹകരിക്കാന് കുഞ്ഞനന്തന് തയ്യാറായിട്ടില്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് കോടതിയില് നല്കിയ സത്യവാങ്മൂലത്തില് നല്കിയ അതേ കാര്യങ്ങള് തന്നെയാണ് കുഞ്ഞനന്തന് അന്വേഷണ സംഘത്തോട് പറയുന്നത്.
കേസില് തന്നെ ഉള്പ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ടിപി വധക്കേസില് പിടിയിലായ പ്രതികളുമായി പരിചയമുണ്ടെങ്കിലും വധവുമായി തനിക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ് കുഞ്ഞനന്തന്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല