1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2011

മനുഷ്യരെപ്പോലെ സംസാരിക്കുന്ന തത്തകളെ നമുക്ക് സുപരിചിതമാണ്.മനുഷ്യനോട് ഏറ്റവും കൂടുതല്‍ അടുപ്പമുള്ളതും സ്നേഹം കാണിക്കുന്നതും ബുദ്ധിയുള്ളതും നായ ആണെന്നാണ്‌ പൊതുവേ പറയാറ്.എന്നാല്‍ സംസാരത്തിന്റെ കാര്യത്തില്‍ നായ തത്തയെ കടത്തി വെട്ടിയാലോ ?അതേ…മനുഷ്യരെപ്പോലെ തന്നെ സംസാരിക്കുന്ന ഒരു നായയുടെ വീഡിയോ യുട്യൂബില്‍ ഹിറ്റാവുകയാണ്.പോസ്റ്റ്‌ ചെയ്തു പത്തു ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 13 മില്ല്യന്‍ ആളുകളാണ്.

ഡച്ച് ഷെപ്പേഡ് ഇനത്തിലുള്ള ക്ലാര്‍ക്ക് എന്ന് വിളിപ്പേരുള്ള ഈ നായ ഇപ്പോള്‍ യുട്യൂബിലെ താരമാണ്.എന്തായാലും സസ്പന്‍സ് വേണ്ട….നായകള്‍ സംസാരിച്ചു തുടങ്ങി എന്ന് അതിശയിക്കുകയും വേണ്ട ..നായയുടെ ചുണ്ടനക്കതിനനുസരിച്ചു വളരെ സമര്‍ത്ഥമായി വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ ഉണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്.ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറഞ്ഞത് പോലെ,ഈ ദിവസങ്ങളിലെ താരം ക്ലാര്‍ക്ക് എന്ന പട്ടി തന്നെയാണ്.

നായ സംസാരിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.