1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2012

മലയാളി വിഷനും NRI മലയാളിയും ഇന്നുമുതല്‍ ഒരുമിച്ച് ഒരു വെബ്‌ സൈറ്റായി പ്രവര്‍ത്തനം ആരംഭിച്ചു.ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ ഈ സംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പുതിയ ഡിസൈനില്‍ കൂടുതല്‍ വിഭവങ്ങളോടെയാണ് NRI മലയാളി വായനക്കാര്‍ക്ക്‌ മുന്‍പില്‍ എത്തിയിരിക്കുന്നത്.തുടക്കത്തില്‍ യു കെയിലെയും യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലെയും വായനക്കാര്‍ക്ക്‌ പ്രത്യേകം വെബ്‌ പേജാണ് ലഭ്യമാകുക.താമസിയാതെ ഇതേ സംവിധാനം അമേരിക്കയിലെയും കാനഡയിലെയും ആസ്ട്രേലിയയിലെയും ഗള്‍ഫ്‌ രാജ്യങ്ങളിലെയും വായനക്കാര്‍ക്ക്‌ ലഭ്യമാകും.

അതേസമയം പുതിയ വെബ്സൈറ്റ്‌ വായിക്കാന്‍ പല വായനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.മലയാളം ഫോണ്ട് nri മലയാളി വെബ്‌ സൈറ്റില്‍ സ്ഥാപിക്കുന്നതില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് താല്‍ക്കാലികമായി വാര്‍ത്തകള്‍ വായിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്.ഈ തകരാര്‍ നാളെയോടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ദിവസങ്ങളില്‍ കേരളത്തില്‍ തുടര്‍ച്ചായ ഓണാവധി വന്നത് മൂലമാണ് പ്രശ്നപരിഹാരം വൈകുന്നത്.

വായനക്കാര്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു

എഡിറ്റര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.