1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2011

കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാരപൊലീസ് ചമഞ്ഞ് യുവാവിനെ തല്ലിക്കൊന്നതിന് പിന്നില്‍ തീവ്രവാദി സംഘമാണോ എന്ന് പൊലീസ് അന്വേഷിയ്ക്കുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായവരുടെ എണ്ണം അഞ്ചായി.

ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പുവിന്(50) സംഭവവുമായി വലിയ ബന്ധമൊന്നുമില്ലെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ പ്രദേശത്തെ പ്രധാന മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ യുവാവിനെ തല്ലിയവരില്‍ പലരും കൊടിയത്തൂരുകാരല്ലെന്നും പരിസരവാസികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദി സംഘടനയാണോ എന്ന് പൊലീസ് അന്വേഷിയ്ക്കുന്നത്.

ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് കൊടിയത്തൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ പള്ളിക്കാട്ട് പറമ്പില്‍ ഷഹീദ് ബാബ എന്ന യുവാവിനെ മര്‍ദ്ദിച്ചത്. കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടില്‍ ഇയാള്‍ ഇടയ്ക്കിടെ വന്നുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മുന്‍പ് ഇക്കാര്യം പറഞ്ഞ് യുവാവിനെ ഇവര്‍ താക്കീത് ചെയ്തിരുന്നു. ഇനി കൊടിയത്തൂരില്‍ വരരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീണ്ടും ഇവിടെയെത്തിയ യുവാവിനെ ഇവര്‍ മൃഗീയമായി ആക്രമിക്കുകയായിരുന്നു.

ഇവരുടെ മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ ആശുപത്രിയിലെത്തിയ്ക്കാമെന്ന് പറഞ്ഞ് ചിലര്‍ മുന്നോട്ടുവന്നെങ്കിലും യുവാവിനെ മര്‍ദ്ദിച്ചവര്‍ ഇതിന് അനുവദിച്ചില്ല. ഏറെ നേരം കഴിഞ്ഞാണ് യുവാവിനെ ആശുപത്രിയിലെത്തിയ്ക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് യുവാവ് മരിയ്ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.