49.99 പൌണ്ടിന് ഒരു ആപ്പിള്‍ ഐ പാഡ് എന്നായിരുന്നു സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരായ ടെസ്കോ അവരുടെ വെബ്സൈറ്റില്‍ നല്‍കിയ വാഗ്ദാനം. അതനുസരിച്ച് നൂറുകണക്കിന് ആളുകള്‍ ഐ പാഡ് വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ വെബ്സൈറ്റ് തകരാര്‍ എന്ന പേരും പറഞ്ഞാണ് ഐ പാഡ് ഡെലിവര്‍ ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചത്.
ടെസ്കൊയുടെ ഈ മണ്ടത്തരം സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഇന്ന് ആഘോഷിക്കുകയാണ്. ഇത്രയും വിലക്കുറവില്‍ ഐ പാഡ് ലഭിച്ചതിന്റെ സന്തോഷത്തില്‍ ടെസ്കൊയുടെ വെബ്സൈറ്റില്‍ പറന്നെത്തിയ ഉപഭോക്താക്കള്‍ അവരുടെ സൈറ്റ് ക്രാഷ് ചെയ്യുകയായിരുന്നു. എന്നിരുന്നാലും ചിലര്‍ക്ക് പര്‍ച്ചേസ് ചെയ്ത കണ്ഫര്‍മേഷന്‍ മെയിലും ലഭിച്ചിട്ടുണ്ട്.
പിന്നീട് ടെസ്കോ ഈ ഇടപാടുകളെല്ലാം തല്‍ക്കാലത്തേക്ക് റദ്ദു ചെയ്തതായും പണം തിരികെ നല്‍കുന്നതായും പ്രഖ്യാപിക്കുകയായിരുന്നു. 500 പൌണ്ട് വിലവരുന്ന ഐപാഡ് വൈ ഫൈ 4G 64GB ബ്ലാക്ക് മോഡലിനായിരുന്നു വെറും 49.99 പൌണ്ട് ടെസ്കോ വിലയിട്ടിരുന്നത്. 90% വിലക്കുറവ് എന്നായിരുന്നു പരസ്യം.
മൂന്നു ഐ പാഡ് ഒരേ സമയം വാങ്ങാന്‍ ശ്രമിച്ചവര്‍ പോലും ഇതിനിടയിലുണ്ട്. ഇരുപതു വയസുകാരനായ ഡൊമിനിക് ജെമ്സ്കി യാണ് ഈ വിരുതന്‍. കാതുകളില്‍ സംഗീതം പോലെയായിരുന്നു ഈ വിലക്കിഴിവ് ജെമ്സ്കി യുടെ കാതുകളില്‍ വീണത്. തനിക്കും തന്റെ കാമുകിക്കും പിന്നെ തന്റെ സഹോദരനും വേണ്ടിയാണ് ജെമ്സ്കി ഈ ഓര്‍ഡര്‍ കൊടുത്തിരുന്നത്.
ഇതേ രീതിയില്‍ മുന്‍പും ടെസ്കോ സാങ്കേതിക തകരാര്‍ എന്ന പേരില്‍ ഓഫറുകള്‍ പിന്‍ വലിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്റ്റോബറില്‍ സ്കൊട്ലണ്ടിലെ സൂപ്പര്മാര്‍ക്കറ്റിലാണ് ഒരു ചോക്ലേറ്റ് ഓറഞ്ച് നു 29P എന്നു വന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ പ്രശ്നമുണ്ടാക്കിയത്. ജനുവരിയില്‍ ഇതേ രീതിയില്‍ 36 കാന്‍ ബിയര്‍ 11 പൌണ്ടിന് ബില്‍ ചെയ്തതും ടെസ്കൊയുടെ സാങ്കേതിക തകരാറില്‍ പെടുന്നു. എന്തായാലും ലോട്ടറി അടിച്ചെന്നു കരുതി ഐ പാഡ് കാത്തിരിക്കുന്നവര്‍ ഇതോടെ നിരാശരാകേണ്ടി വരും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല