1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2012

ഡെന്റല്‍ നഴ്സായ കെറി ട്രെബില്‍കോക്കിന് വിചിത്രമായ ഒരു രോഗമാണ്. ഇത് വരേയ്ക്കും ഇവര്‍ തിന്നു തീര്‍ത്തത് 4000 വാഷിംഗ് സ്പോഞ്ചുകളും നൂറോളം സോപ്പുകളുമാണ്. ഈ ഇരുപത്തിയൊന്നു വയസുകാരിക്ക് ഏറ്റവും ഇഷ്ടം ഇവയെല്ലാം സോസില്‍ പൊതിഞ്ഞു കഴിക്കുന്നതോ അല്ലെങ്കില്‍ കെച്ചപ്പില്‍ പൊതിഞ്ഞു കഴിക്കുന്നതോ ആണ്. പിക എന്നാണു ഈ വിചിത്ര രോഗം അറിയപ്പെടുന്നത്. കുളിക്കുമ്പോഴും,പാത്രം കഴുകുമ്പോഴും എല്ലാം വിശപ്പ്‌ തോന്നുന്ന ഈ വിചിത്ര രോഗം മൂലം ഇവര്‍ കഷ്ടപ്പെടുകയാണ്.

ഭക്ഷണയോഗ്യമല്ലാത്ത സാധനങ്ങള്‍ കഴിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഉദാഹരണമായി ലോഹം,കല്‍ക്കരി,മണ്ണ്,ചുണ്ണാമ്പ് തുടങ്ങിയവ അകത്താക്കുവാന്‍ തോന്നുന്നു. ഫര്‍ണീച്ചറുകളോ ബള്‍ബുകളോ പോലും ഇവര്‍ വെറുതെ വിടുകയില്ല. 2008ലാണ് കെറിക്ക് ഈ പ്രശ്നം ആരംഭിച്ചത്. വയറിലുള്ള വിരകളുടെ ആക്രമണമാണ് ഈ അസുഖത്തിന് കാരണം. കെറിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സോപ്പ്‌ നാരങ്ങാ സത്തുള്ള സോപ്പാണ്. മിക്കപ്പോഴും തന്റെ ഇഷ്ടത്തിനനുസരിച്ചാണ് കെറി സ്പോഞ്ച് തീറ്റ ഒരുക്കുന്നത്. ചില പ്രത്യേക തരത്തിലുള്ള സ്പോഞ്ച് ആണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനിടയില്‍ തക്കാളിയും സോസും വച്ച് കൊണ്ടാണ് ഈ സ്നാക് കെറി അകത്താക്കുക.

തന്റെ ആദ്യാനുഭവം കെറി ഓര്‍മ്മിക്കുന്നുണ്ട്. രാത്രി ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പ്‌ തോന്നിയതിനാല്‍ പിന്നെയും ഐസ്ക്രീം കഴിച്ചു. എന്നിട്ടും വിശപ്പ്‌ മാറിയില്ല. അത് അവഗണിച്ചു പാത്രങ്ങള്‍ കഴുകുവാന്‍ പോയപ്പോഴാണ് സ്പോഞ്ച് കഴിക്കുവാനുള്ള ആഗ്രഹം പുറത്തു വന്നത്. ഒരു ഗ്ലാസ്‌ വെള്ളത്തിന്റെ സഹായത്തോടെ ആ സ്പോഞ്ച് നല്ല വണ്ണം ചവച്ചരച്ചു കഴിച്ചതോടെ വിശപ്പും മാറിയിരുന്നു. വലിയ സ്വാദ്‌ ഉണ്ടായിരുന്നില്ല എങ്കിലും സ്പോഞ്ച് കഴിക്കുന്നത്‌ ആസ്വദിക്കുവാന്‍ സാധിച്ചതിനാലാണ് വീണ്ടും കഴിക്കുവാനുള്ള പ്രേരണ ഉണ്ടായത്. എന്തായാലും തന്റെ ഈ രോഗം തന്റെ ജി.പിയുടെ സഹായത്താല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ ഒരുങ്ങുകയാണ് കെറി ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.