1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ പേരുകേട്ട ബ്രിട്ടണിലെ പാസ്സ്പോര്‍ട്ടുകളില്‍നിന്ന് ലിംഗം മാറ്റുന്നുവെന്ന് പറഞ്ഞാല്‍ ആരുമൊന്ന് ഞെട്ടാന്‍ സാധ്യതയുണ്ട്. എന്താണ് കാര്യമെന്ന് അറിയാതെയുള്ള ഞെട്ടല്‍ കാര്യമറിയുമ്പോള്‍ ആഹ്ലാദത്തിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കാര്യം പറയാം. ബ്രിട്ടണിലെ പാസ്സ്പോര്‍ട്ടുകളില്‍നിന്ന് പുരുഷന്‍/സ്ത്രീ/ഇത് രണ്ടുമല്ല എന്ന തരത്തിലുള്ള വിഭജനം എടുത്തുമാറ്റാന്‍ പോകുകയാണ്.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള രീതിയാണ് ബ്രിട്ടണ്‍ മാറ്റാന്‍ പോകുന്നത്. അതോടെ പൊതുയിടങ്ങളിലെ ലിംഗപ്രശ്നമെല്ലാം മാറുമെന്നാണ് കരുതപ്പെടുന്നത്. നിങ്ങള്‍ ഹോമോ- ലെസ്ബിയന്‍ താല്‍പര്യങ്ങളുള്ള ഒരാളായിരിക്കും. അതുമല്ലെങ്കില്‍ ദ്വിലിംഗത്വമുള്ള ആളായിരിക്കാം. എന്തായാലും നിങ്ങള്‍ക്ക് നിങ്ങളുടെ ലിംഗം വെളിപ്പെടുത്തേണ്ടിവരില്ല. ലിംഗ വിവേചനം മാറ്റണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്.

പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് കോളങ്ങള്‍ മാത്രമല്ലാതെ ഇത് രണ്ടുമല്ലെന്ന് കോളം നേരത്തെമുതല്‍തന്നെ പാസ്സ്പോര്‍ട്ടുകളിലും മറ്റുമില്ലായിരുന്നു. ഈ വിവേചനം മാറ്റണമെന്ന ദ്വിലിംഗമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ നിര്‍ബന്ധപ്രകാരമാണ് ഇപ്പോള്‍ ഈ നിയമം മാറ്റാന്‍ പോകുന്നത്. ദ്വിലിംഗം എന്ന് രേഖപ്പെടുത്താന്‍ തയ്യാറാകുന്നവര്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എല്ലാ പൗരന്മാരും തുല്യരാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. സെക്സ് എന്ന ചോദ്യത്തിനുപകരം എക്സ് എന്ന എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന സിംമ്പല്‍ കൊണ്ടായിരിക്കും ഇനി ലിംഗം നിര്‍ണ്ണയിക്കുക. ഇനിമുതല്‍ ബ്രിട്ടണിലെ പാസ്സ്പോര്‍ട്ടുകളില്‍ യാത്രക്കാരന്‍റെ ലിംഗമേതെന്ന് പ്രദര്‍ശിപ്പിക്കുന്നതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്തായാലും മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന ഈ ശുഷ്ക്കാന്തി സ്വന്തം മക്കളെ വളര്‍ത്തുന്നതിലും കുടുംബബന്ധങ്ങള്‍ ഉറപ്പിക്കുന്നതിലും കാണിച്ചിരുന്നെങ്കില്‍ നാട് പണ്ടേ രക്ഷപെട്ടെനെ.അധികമായാല്‍ അമൃതും വിഷമെന്ന പഴമൊഴിയാണ് ഇവിടെ യാഥാര്‍ത്യമാവുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.