മനോജ് വി
ഗ്ലൌസ്സ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം, തിരുവോണക്കാഴ്ച ഗ്ലോസ്സ്റ്റെര്‍ഷെയര്‍ ആണ്ട് ചെല്‍ട്ടന്‍ഹാം എംപിയുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 24 നു ആഘോഷിക്കുന്നു. റിതം ഓഫ് ചെല്‍ട്ടന്‍ഹാം അവതരിപ്പിക്കുന്ന ചെണ്ടാമേളത്തോട് കൂടി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ ക്ലാസികള്‍ ഡാന്‍സ്, ഭരതനാട്യം തുടങ്ങിയവ അരങ്ങേറും. ഉത്ഘാടന ശേഷം ജിഎംഎയുടെ ടഗ് ഓഫ് വാര്‍ മത്സരവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. തുടര്‍ന്നു ഇരുപതിലധികം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്. കിംഗ്‌ഷോം പ്രൈമറി സ്കൂളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഏതാണ്ട് 450 ല്‍ അധികം അംഗങ്ങള്‍ പങ്കു ചേരും. രാത്രി 9 .30 ടു കൂടി പരിപാടികള്‍ക്ക് തിരശീല വീഴുമ്പോള്‍ ഏതാണ്ട് അന്‍പതോളം പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല