1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2016

സ്വന്തം ലേഖകന്‍: മല ചവിട്ടാന്‍ സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തക തൃപതി ദേശായിയും സംഘവും ശബരിമലയിലേക്ക്. സ്ത്രീകആളുടെ ക്ഷേത്ര പ്രവേശനം പ്രധാന വിഷയമായി ഉയര്‍ത്തിപ്പിടിച്ചാണ് തൃപ്തി ദേശായിയു സംഘവും ശബരിമല കയറാന്‍ എത്തുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ കോടതിവിധിയുടെ സഹായത്തോടെ തൃപ്തിയും സംഘവും പ്രവേശനം നടത്തിയിരുന്നു.

ശബരിമലയുടെ പാരമ്പര്യം സംബന്ധിച്ച് അടുത്ത മാസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ഇവര്‍ ചര്‍ച്ച നടത്തുമെന്നും തീരുമാനം എടുക്കാന്‍ രണ്ടാഴ്ച സമയം നല്‍കുമെന്നും അതിന് ശേഷം പ്രതിഷേധം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിന് പിന്നാലെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള മുംബൈയിലെ ഹാജി അലി ദര്‍ഗയാണ് ഇപ്പോള്‍ തൃപ്തി ലക്ഷ്യം വെച്ചിരിക്കുന്നത്.

വ്യാഴാഴ്ച ദര്‍ഗയില്‍ പ്രവേശിക്കാന്‍ പദ്ധതിയിട്ടിട്ടുള്ള തൃപ്തി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ശബരിമല ക്ഷേത്രം അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ അഹമ്മദ് നഗറിലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് തൃപ്തിക്ക് കേരളത്തില്‍ നിന്നും വന്‍ തോതില്‍ പിന്തുണ ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.