1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2021

റെൻസൺ സക്കറിയാസ് (മാഞ്ചസ്റ്റർ): മാഞ്ചസ്റ്റർ ട്രാഫൊർഡ് മലയാളീ അസോസിയേഷൻ സംഘടിപ്പിക്കുന്നഓണാഘോഷം ആഗസ്ത് 28 നു വിതെൻഷോയിലുള്ള ഫോറം സെന്ററിൽ വച്ച്നടത്തപ്പെടുന്നു. മഹാമാരിയെത്തുടർന്നു കഴിഞ്ഞവർഷം ഓണാഘോഷംമാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ്അസോസിയേഷൻ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ട്രാഫൊർഡ് മലയാളീഅസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 19 മുതൽ സമ്പൂർണ്ണമായിഎടുത്തുകളഞ്ഞിട്ടുണ്ട് എങ്കിലും ആളുകളുടെ ആരോഗ്യം മുൻനിർത്തിയാണ്പതിവിനു വിരുദ്ധമായി മാഞ്ചെസ്റ്ററിലെത്തന്നെ ഏറ്റവും വലിയ ഹാളായ വിതെൻഷോയിലെ ഫോറം സെന്ററിലിൽ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന്അദ്ദേഹം അറിയിച്ചു. ഫോറം സെന്ററിൽ രാവിലെ 10 മണിമുതൽ ആരംഭിക്കുന്നപരിപാടി രാത്രി 9 മണിവരെ നീണ്ടു നിൽക്കും.

നിരവധി ഗേമുകൾ, മാവേലിമന്നന് വരവേൽപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധയിനംകലാപരിപാടികൾ എല്ലാം ഉൾപ്പെടുത്തി സമ്പൂർണ്ണ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിലായിരിക്കും പരിപാടികൾ നടത്തപ്പെടുക എന്നും സംഘടകരറിയിച്ചു. ഓണാഘോഷത്തിന് മുന്നോടിയായുള്ള സ്പോർട്സ് ഡേ, വാശിയേറിയ വടം വലിമത്സരം, ചീട്ടുകളി മത്സരം എന്നിവയൊക്കയും കഴിഞ്ഞ ആഴ്ചകളിൽനടത്തപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ വർഷങ്ങളിൽ GCSE, A Level, 11 Plus പരീക്ഷകളിൽ മിന്നുംവിജയങ്ങൾ കാഴ്ചവച്ച ട്രാഫൊർഡിലെ കുട്ടികളെയും പൊന്നോണം 2021 ഇൽ വച്ച്ആദരിക്കുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർനേരത്തെ പേരു രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘടകര് അറിയിച്ചു.

Venue: Forum Centre, Wythenshawe, Manchester, M22 5RX

Contact: Renson (07970470891), Stany: 07841071339

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.