1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012

ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ ബുദ്ധികേന്ദ്രം സി.പി.ഐ.എം പാനൂര് ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനാണെന്നു തലശേരി സെഷന്സ് കോടതിയില് പ്രോസിക്യൂഷന്.കുഞ്ഞനന്തന് കേസില് കൃത്യമായ പങ്കുണ്ട്. പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും ഒന്നിപ്പിച്ചത് കുഞ്ഞനന്തനാണെന്ന് അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. എം.ജെ.ജോണ്സണ് അഭിപ്രായപ്പെട്ടു. അറസ്റ്റിലായവരില് നിന്നും കുഞ്ഞനന്തനെതിരെ നിര്ണ്ണായകമൊഴികളാണ് ലഭിച്ചതെന്നും പ്രോസിക്യൂഷന് അറിയിച്ചു.

എന്നാല്, ടി.പി. ചന്ദ്രശേഖരന് വധത്തില് പി.കെ. കുഞ്ഞനന്തന് നിരപരാധിയാണെന്നും ഇദ്ദേഹം ഒരു സാമൂഹിക പ്രവര്ത്തകനാണെന്നും നിയമവ്യവസ്ഥയുമായി സഹകരിക്കാന് കുഞ്ഞനന്തന് തയ്യാറാണെന്നും പ്രതിഭാഗം അഭിഭാഷകന് കെ. വിശ്വന് കോടതിയില് ബോധിപ്പിച്ചു.

കേസില് കുഞ്ഞനന്തനെതിരേ തെളിവില്ലെന്ന അദ്ദേഹിന്റെ അഭിഭാഷകന്റെ വാദം പ്രോസിക്യൂഷന് എതിര്ത്തു. ചന്ദ്രശേഖരനെതിരെഇദ്ദേഹത്തിന്റെ വീട്ടിലടക്കം ഗൂഢാലോചന നടന്നു. ഗൂഢാലോചനയുള്പ്പെടെയുള്ള കാര്യങ്ങളില് പ്രധാന അന്വേഷണം നടത്തേണ്ടതിനാല് കുഞ്ഞനന്തന് ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന് അഭ്യര്ഥിച്ചു കുഞ്ഞനന്തനെപ്പോലൊരാള്ക്ക് ജാമ്യം നല്കുന്നതു തെറ്റായ പ്രതീതി ഉളവാക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു.നാല് തവണ ചന്ദ്രശേഖരനെ വധിക്കാന് ശ്രമം നടന്നു. ഇതില് കുഞ്ഞനന്തന്റെ പങ്ക് അറിയാന് കൂടുതല് അന്വേഷണം ആവശ്യമാണ്. ജാമ്യം നല്കിയാല് തുടരന്വേഷണം നടത്താനുള്ള അവസരം ഇല്ലാതാകുമെന്നും പ്രോസിക്യൂഷന് അഭിപ്രായപ്പെട്ടു.

കോടതി ആവശ്യപ്പെട്ട പ്രകാരം പ്രോസിക്യൂഷന് കേസ്ഡയറി തിങ്കളാഴ്ച കോടതിയില് ഹാജരാക്കി അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കാത്തതിനാല് കഴിഞ്ഞ രണ്ടു തവണയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവെച്ചിരുന്നു.ജാമ്യ ഹര്ജിയില് ജില്ലാ സെഷന്സ് കോടതി ഇന്നു വിധി പറയും.. ഒളിവില്ക്കഴിയുന്ന കുഞ്ഞനന്തന് ജൂണ് പതിനൊന്നിനാണ് മുന്കൂര് ജാമ്യഹര്ജി നല്കിയത്..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.