1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2012

ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ഇനി മുന്നോട്ട് പോകണമെങ്കില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കരളുറപ്പ് മാത്രം പോരെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. ടിപി വധം സിബിഐ അന്വേഷിക്കണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. സിബിഐയ്ക്കു മാത്രമെ കേസിലുള്‍പ്പെട്ട ഉന്നതന്മാരെ പുറത്തു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ.

കേസ് അന്വേഷിക്കുന്ന സംഘത്തില്‍ സിപിഎം ബന്ധമുള്ള പൊലീസുകാര്‍ ഉണ്ടായിരുന്നു. ഇത് അന്വേഷണത്തിന്റെ പോരായ്മയാണെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. അന്വേഷണ
സംഘത്തില്‍ സിപിഎമ്മിന്റെ ആളുകള്‍ ഉണ്ട്. പ്രതികള്‍ സത്യമെല്ലാം തുറന്നു പറയാനിരിക്കെ സിപിഎം നേതാക്കള്‍ അവരെ സന്ദര്‍ശിച്ചു. പ്രതികള്‍ സത്യം വെളിപ്പെടുത്തുമെന്ന കാര്യം അന്വേഷണ സംഘത്തിലെ ചിലര്‍ തന്നെയാണ് സിപിഎം നേതാക്കളെ അറിയിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ പുറത്തുകൊണ്ടുവരാനായി എംവി. ജയരാജന്‍ സത്യാഗ്രഹം നടത്തിയത് സത്യം പുറത്തുവരുമെന്ന ഭയം മൂലമായിരുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.