
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ കീഴടങ്ങി.
വടകര കോടതിക്കു മുമ്പാകെയാണ് ഇന്നു ഉച്ചയോടെ കുഞ്ഞനന്തന്‍ കീഴടങ്ങിയത്. ഓട്ടോറിക്ഷയിലാണ് കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങാനെത്തിയത്.
കുഞ്ഞനന്തനെ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ടി പി വധത്തിനു ശേഷം ഒഴിവില്‍ കഴിയുകയായിരുന്ന
കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.
ഇതേ കേസില്‍ പൊലീസ് പിടിയിലായ കൊടി സുനി, കിര്‍മാണി മനോജ്, ടി കെ രജീഷ് എന്നിവര്‍ ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ കുഞ്ഞനന്തനുള്ള സുപ്രധാന
പങ്കിനെ പറ്റി പൊലീസ് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. കുറ്റവാളിയെന്നു തെളിയുന്നതുവരെ കുഞ്ഞനന്തനെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് മുതിര്‍ന്ന സി പി എം നേതാവ് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു
.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല