ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഒഞ്ചിയം, തലശ്ശേരി കേന്ദ്രമാക്കി നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് എല്ലാ വിവരങ്ങളും പി.കെ. കുഞ്ഞനന്തനറിയാമെന്ന് വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെ മൊഴി. പാര്‍ട്ടിയുടെ മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് പാനൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് തന്നെ ദൗത്യം ഏല്പിച്ചതെന്നും കുഞ്ഞനന്തന് വിളിച്ചിട്ടാണ് ടി.കെ. രജീഷ് മുംബൈയില്നിന്നത്തെിയതെന്നും കൊടി സുനി പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നല്കി.
തലശ്ശേരി-കണ്ണൂര്‍ മേഖലയിലെ ആറ് പ്രാദേശിക നേതാക്കള്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം സി.എച്ച്. അശോകന്, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണന്, കോഴിക്കോട്ടെ ഒരു ജില്ലാ നേതാവ് തുടങ്ങിയവര്‍ക്കെതിരെയും കൊടി സുനി മൊഴി നല്കി. സംഘത്തിലെ ടി.കെ. രജീഷ്, ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഗോവ-മഹാരാഷ്ട്ര അതിര്‍ത്തിയിലെ സാവന്ത്വാടിയിലെ ഒളികേന്ദ്രത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തതായി അറിയുന്നു. ടി.കെ. രജീഷുമായി മുംബൈയില്‍ തെളിവെടുപ്പിന് പോയ പൊലീസ് സംഘം തിങ്കളാഴ്ച രാവിലെ തിരിച്ചത്തെി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല