1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ്‌ എംഎല്‍എ കീഴടങ്ങി. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അദ്ദേഹം കണ്ണൂര്‍ ഒന്നാം ക്ലാസ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങിയത്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ്‌ രാജേഷ്‌ കീഴടങ്ങിയത്‌. ഈ മാസം 27 വരെ കോടതി റിമാന്‍ഡ്‌ ചെയ്ത രാജേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകും.

ഗൂഢാലോചന അറിഞ്ഞിട്ടും അത് മറച്ചു വച്ചു എന്നാണ് രാജേഷിന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. കേസില്‍ മുപ്പത്തൊന്‍പതാം പ്രതിയാണ് രാജേഷ്. തളിപ്പറമ്പ്‌ അരിയിലില്‍ സിപിഎം-ലീഗ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ ചില പ്രാദേശിക നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.